Header Ads

ad728
  • Breaking News

    സംവിധായകൻ ലാൽ ജോസിന് ചെമ്പേരി യുടെ സ്നേഹാദരവുകൾ അർപ്പിച്ചു

    പ്രശസ്ത സിനിമാ സംവിധായകൻ ലാൽജോസ് സാർ വൈസ്മെൻ ക്ലബ് ചെമ്പേരി ടൗണിന്റെ നേതൃത്വത്തിൽ വിമല ഹോസ്പിറ്റൽ ക്യാംപസിൽ പ്രവർത്തിക്കുന്ന വൈസ്മെൻ ഡയാലിസിസ് സെന്റർ സന്ദർശിച്ചു.
     തുടർന്ന് ചെമ്പേരി ഉൾപ്പെടുന്ന മലയോര നിവാസികളുടെ നേതൃത്വത്തിൽ ഒരു പൗരസ്വീകരണം സംഘടിപ്പിക്കുകയും ചെയ്തു.
    പ്രസ്തുത ചടങ്ങിൽ മലയാളികൾ തങ്ങളുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും വീട്ടിൽ ഉത്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷ്യവസ്തുക്കൾ ആക്കി മാറ്റി ഡയാലിസിസ് രോഗികളുടെ എണ്ണം കുറയ്ക്കേണ്ട സാഹചര്യവും ബഹു. ലാൽജോസ് സാർ അവിടെ കൂടിയ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

     വൈസ്മെൻ ക്ലബ് ഓഫ് ചെമ്പേരി ടൗൺ പ്രസിഡന്റ് ശ്രീ ജെറിൻ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ കുമാരി ആന്ഡ്രിയ മനോജ് പ്രാർത്ഥനയും, വൈസ്മെൻ മെഡിക്കൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റവ. ഫാ ജോമോൻ ചെമ്പകശ്ശേരി സ്വാഗതവുമാശംസിച്ചു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടെസി ഇമ്മാനുവൽ, ചെമ്പേരി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ശ്രീ. സാബു മണിമല, വിമല ഹോസ്പിറ്റൽ പ്രതിനിധി ഡോ. ശ്രീലക്ഷ്മി, ചെമ്പേരി ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ. സിജു കൊട്ടാരത്തിൽ, വൈഎംസിഎ ചെമ്പേരി യുടെ വൈസ് പ്രസിഡന്റ് ശ്രീ സുനീഷ് ഉറുമ്പടയിൽ, പ്രോഗ്രാം കോർഡിനേറ്റർ ജോമി ചാലിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്ലബ്ബ് ട്രഷറർ ശ്രീ അനീഷ് തോണക്കര യോഗത്തിന് ഔപചാരികമായി നന്ദി അറിയിച്ചു..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728