Header Ads

ad728
  • Breaking News

    മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്‍റെ പെൻഷൻ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി

    __________14_03_2022________

    മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്‍റെ പെൻഷൻ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിംകോടതി. രണ്ട് വർഷം പേഴ്സണൽ സ്റ്റാഫിലിരുന്നവർക്ക് പെൻഷൻ നൽകുന്ന സമ്പ്രദായം രാജ്യത്തെവിടെയുമില്ല. ഇത്തരത്തിൽ പെൻഷൻ നൽകാൻ സംസ്ഥാന സർക്കാരിന് ആസ്തിയുണ്ടോയെന്നും കോടതി ചോദിച്ചു.വിപണി വിലയേക്കാൾ കൂടുതൽ തുക കെഎസ്ആര്‍ടിസിക്കുള്ള ഡീസലിന് ഈടാക്കുന്നതിനെതിരായ ഹരജിയിലാണ് സംസ്ഥാന സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. രണ്ട് വർഷം പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്നവർക്ക് പെൻഷൻ നൽകാൻ പണം ഉണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ആസ്തി കൂടുതൽ ഉണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി പെൻഷൻ തുക കൃത്യമായി വിതരണം ചെയ്യാത്തത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും കോടതി നിര്‍ദേശം നല്‍കി.ഇന്ത്യന്‍ എക്സ്പ്രസിന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ അഭിമുഖം ആസ്പദമാക്കിയാണ് കോടതി പേഴ്സണല്‍ സ്റ്റാഫ് സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. കെഎസ്ആര്‍ടിസിക്ക് ഇന്ധനത്തിനായി ഏഴു രൂപയാണ് അധികമായി നല്‍കേണ്ടി വരുന്നതെന്നും ഇങ്ങനെ പോയാല്‍ കെഎസ്ആര്‍ടിസി പൂട്ടിപ്പോകുമെന്നും സര്‍ക്കാര്‍ വാദിച്ചു. ഹരജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. ഹരജി ഹൈക്കോടതി പരിഗണിക്കട്ടെയെന്നും കോടതി പറഞ്ഞു. ഇതോടെ സർക്കാർ ഹരജി പിൻവലിച്ചു. ജസ്റ്റിസ് അബ്ദുൽ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728