Header Ads

ad728
  • Breaking News

    മലപ്പട്ടത്ത് മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക പഞ്ചായത്ത് പുറകേയുണ്ട്.

    മലപ്പട്ടത്ത് പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവര്‍ സൂക്ഷിക്കുക . ഇനിമുതല്‍ പിടിവീഴും.മലപ്പ ട്ടം പഞ്ചായത്തിൻ്റെ അതിർത്തിയിൽ
    കണിയാർവയൽ-മലപ്പട്ടം റോഡരികിൽ,കണിയാർ വയലിനു സമീപം ജനവാസം കുറഞ്ഞ ഭാഗത്ത് സ്ഥിരമായി മാലിന്യം തള്ളൽ ശ്രദ്ധയിൽ പെട്ടതോടെയാണ് മലപ്പട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി: ഇ ചന്ദ്രൻ മാഷുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സ്ക്വാഡ് രൂപീകരിച്ചത്. ഇതിനിടയിലാണ്
    കഴിഞ്ഞ ദിവസം ശുചീകരിച്ച റോഡരികിൽ വീണ്ടും മാലിന്യം തള്ളിയത്. മാലിന്യ ചാക്കുകൾ ഇ.ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ അഴിച്ചു പരിശോധിച്ചെങ്കിലും തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ല. മാലിന്യത്തിൽ നിന്നും തെളിവുകൾ ലഭിച്ചാൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പോലീസിനു കൈമാറാനാണ് തീരുമാനം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728