സാമാധാന ആഹ്വാനവുമായി പൈസക്കരി സെന്റ് മേരീസ് യൂ.പി സ്കൂളിലെ കുട്ടികൾ.
പൈസക്കരി: ലോക രാജ്യങ്ങൾ യുദ്ധമുഖത്ത് അണിനിരക്കുബോൾ സമാധാനത്തിന്റെ ആഹ്വാനവുമായി സെന്റ് മേരീസ് യു.പി സ്കൂൾ പൈസക്കരിയിലെ കുട്ടികൾ "നോ വാർ " എന്ന മനുഷ്യ ശില്പം തീർത്തു. മനുഷ്യജീവന് വില കല്പിക്കാത്ത ലോകനേതാക്കാൾ തെറ്റ് തിരുത്താൻ തയ്യാറവണമെന്നും ലോക സമാധാനത്തിനായ് വിദ്യാർത്ഥികൾ പ്രാർത്ഥിക്കണമെന്നും ദേവമാതാ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ റവ.ഫാ.സിബി പാലാക്കുഴി സമ്മേളനം ഉദ്ഘാടനം നടത്തി കൊണ്ട് പറഞ്ഞു. പ്രധാനധ്യാപകൻ സോജൻ ജോർജ്ജ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജോയൽ ജോസഫ് , ജോൺസൺ പൈമ്പള്ളിൽ , പ്രസ്റ്റിൻ തോമസ്, ബിജു ജേക്കബ്, മിനിമോൾ വർഗ്ഗീസ് എന്നിവർ നേതൃത്വം നല്കി.
No comments