Header Ads

ad728
  • Breaking News

    ഇനി 3 ദിവസം മാത്രം; ചെയ്ത്‌ തീർക്കേണ്ട 3 കാര്യങ്ങൾ

    28/03/2022

    2021-2022 സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. സാമ്പത്തിക വർഷം പൂർത്തിയാകുന്നതിന് മുൻപ് നികുതിദായകരും സാമ്പത്തിക ഇടപാടുകൾ നടത്തുന്നവരും ചിലത് ചെയ്ത തീർക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ചില സേവനങ്ങൾ ഭാവിയിൽ നഷ്ടപ്പെടാം. മാർച്ച് 31നകം ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ചുവടെ:

    പാൻ- ആധാർ ബന്ധിപ്പിക്കൽ

    പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31ന് അവസാനിക്കും. കോവിഡ് പശ്ചാത്തലത്തിൽ നിരവധി തവണയാണ് ഇത് നീട്ടിവെച്ചത്. നിലവിൽ മാർച്ച് 31 ആണ് സമയപരിധി. അല്ലാത്തപക്ഷം പാൻ അസാധുവാകാനും പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് പിഴയായി ആയിരം രൂപ ഒടുക്കുന്നതിനും ഇടവരും. പാന്‍ കാര്‍ഡ് ആധാറുമായി മാര്‍ച്ച് 31 ന് മുന്‍പ് ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ലെന്ന് പ്രമുഖ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

    കെവൈസി പുതുക്കൽ

    ബാങ്കുകളിൽ ഇടപാടുകാരുടെ കെവൈസി പുതുക്കുന്നതിനുള്ള സമയ പരിധിയും മാർച്ച് 31ന് അവസാനിക്കും. റിസർവ് ബാങ്കാണ് സമയ പരിധി മാർച്ച് 31 വരെ നീട്ടിയത്. തൊട്ടടുത്തുള്ള സ്വന്തം ബാങ്ക് ശാഖയിൽ പോയി കെവൈസി പുതുക്കണമെന്നാണ് നിർദേശം. തിരിച്ചറിയൽ രേഖകൾ ഇതിനായി ഹാജരാക്കണം. ഡിജിറ്റൽ രൂപത്തിലും കെവൈസി പുതുക്കാം. 

    *പിഴയോട് കൂടി റിട്ടേൺ സമർപ്പിക്കൽ*
    പിഴയോട് കൂടി ടാക്‌സ് റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഡിസംബർ 31നായിരുന്നു റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി. മാർച്ച് 31 വരെ പിഴയോട് കൂടി റിട്ടേൺ സമർപ്പിക്കാൻ ആദായനികുതി വകുപ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ താഴെയുള്ളവർക്ക് ആയിരം രൂപയും അഞ്ചു ലക്ഷത്തിന് മുകളിൽ ഉള്ളവർക്ക് 5000 രൂപയുമാണ് പിഴ.

    ഇതിന് പുറമേ നികുതി ഇളവുകൾ ലഭിക്കുന്നതിന് വിവിധ നിക്ഷേപ പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിനുള്ള സമയ പരിധിയും മാർച്ച് 31ന് അവസാനിക്കും. 


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728