Header Ads

ad728
  • Breaking News

    പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു

    27/02/2022

    പള്‍സ് പോളിയോ ഇമ്മ്യുണൈസേഷന്‍ ജില്ലാ തല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിര്‍വഹിച്ചു.ജില്ലയില്‍ അഞ്ച് വയസ്സിന് താഴെയുള്ള 1,82,052 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളില്‍നിന്നുള്ള 1360 കുഞ്ഞുങ്ങള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലക്ഷ്യമിട്ടതിന്റെ 94.90 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. അഞ്ച് വയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ രോഗാണു സംക്രമണം തടയുകയാണ് പോളിയോ നിര്‍മാര്‍ജന യജ്ഞത്തിന്റെ ലക്ഷ്യം. ജില്ലയില്‍ പോളിയോ വാക്‌സിന്‍ നല്‍കാനായി 2028 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. വൈകുന്നേരം 5 വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവര്‍ത്തനം 


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728