Header Ads

ad728
  • Breaking News

    മദ്യ-മയക്കുമരുന്ന് തിന്മക്കൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തണം:മാർ ജോസഫ് പാംപ്ലാനി

    തലശ്ശേരി:മദ്യം -മയക്കുമരുന്ന് എന്നീ തിന്മകൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിൽ നിർവ്വഹിക്കേണ്ട പ്രഥമ പരിഗണനാ കർമ്മമാണെന്ന് തലശ്ശേരി അതിരൂപതാ നിയുക്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി.തലശ്ശേരി അതിരുപതയിലെ കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ     'മേഖലാ ഡയറക്ടേഴ്സ് മീറ്റ് 2022 ' പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തെ നയിക്കുന്നവർ എന്ന നിലയിൽ ഉത്തരവാദിത്വം വർദ്ധിച്ചതാണെന്നും മാർ പാംപ്ലാനി നേതൃത്വത്തെ ഓർമ്മിപ്പിച്ചു.ഒൻപത് ഇന കർമ്മപദ്ധതി സമ്മേളനത്തിൽ അവതരിപ്പിച്ച് പാസ്സാക്കി.
    അതിരൂപതാ ഡയറക്ടർ ഫാ. ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.ഫാ.സ്കറിയ പൂവത്താനിക്കുന്നേൽ സ്വാഗതവും ഫാ.ജോമി തൊട്ടിയിൽ നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728