Header Ads

ad728
  • Breaking News

    ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി; വിധി തിങ്കളാഴ്ച്ച

    04-02-2022

    ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇരുവിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായി . തിങ്കളാഴ്ച്ച രാവിലെ 10.15 ന് ജാമ്യാപേക്ഷയില്‍ വിധിയുണ്ടാകുമെന്നും കോടതി അറിയിച്ചു. അതേസമയം കുറച്ചു കാര്യങ്ങള്‍ കൂടി പറയാനുണ്ടെന്ന് പ്രതിഭാഗം അറിയിച്ചതിന് പിന്നാലെ നാളെയും കൂടി വാദം കേള്‍ക്കാനാണ് തീരുമാനം.

    അതേസമയം, കോടതി ഉത്തരവ് വന്നാലുടന്‍ തന്റെ പക്കലുള്ള ഓഡിയോ പുറത്തുവിടുമെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അറിയിച്ചു.

    ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് ഇന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്. പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728