Header Ads

ad728
  • Breaking News

    സില്‍വര്‍ ലൈന്‍; ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുതെന്ന് കെ എന്‍ ബാലഗോപാല്‍


    സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ബാധ്യതയില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പദ്ധതി സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ബാലഗോപാല്‍ പറഞ്ഞു. 39700 കോടി രൂപ വിദേശ വായ്പയിലൂടെ കണ്ടെത്തണം. ഡിപിആര്‍ കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഡിപിആര്‍ അംഗീകരിച്ചാല്‍ മാത്രമേ വിദേശ വായ്പ സംബന്ധിച്ച ഔദ്യോഗിക ചര്‍ച്ച ആരംഭിക്കുവെന്നും മന്ത്രി വ്യക്തമാക്കി.വേഗതയേറിയ ട്രെയിനുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് അഭികാമ്യമാണ്. ജനിക്കാനിരിക്കുന്ന കുട്ടിയുടെ ജാതകം നോക്കി പദ്ധതി ഇല്ലാതാക്കരുത്. പദ്ധതിക്കായുള്ള കടമെടുപ്പ് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കില്ലെന്ന് പറഞ്ഞ മന്ത്രി സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കുന്നില്ലെന്നും ആരോപിച്ചു. കടം എടുക്കുന്നത് കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കും. കടം കേറി കേരളവും കേരളത്തിലെ ജനങ്ങളും നശിച്ച് പോകില്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒന്നും മറച്ച് വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയില്‍ വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് കെ റെയില്‍. സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് അധിക വേഗത്തില്‍ ഓടാന്‍ കഴിയില്ല. റെയില്‍ വളത്തിന് 623 ല്‍ അധികം വളവുകളുണ്ട്. അത് നികത്താന്‍ രണ്ട് ദശാബ്ദം എടുക്കും. കെ റെയിലിനേക്കാള്‍ മികച്ച ഒരു നിര്‍ദേശവും ഇതുവരെ വന്നിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
    .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728