Header Ads

ad728
  • Breaking News

    രാ​ത്രി 11നുശേ​ഷം ഫു​ട്ബോ​ള്‍ ട​ര്‍​ഫ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ത​ട​ഞ്ഞു

    ക​ണ്ണൂ​ര്‍: രാ​ത്രി വൈ​കു​വോ​ളം ഫു​ട്ബോ​ള്‍ ആ​വേ​ശം നു​ര​ഞ്ഞുപൊ​ങ്ങു​ന്ന ട​ര്‍​ഫു​ക​ളു​ടെ (കൃത്രി​മ പു​ല്‍ മൈ​താ​നം) പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പോ​ലീ​സ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി.

    ട​ര്‍​ഫ് ഫു​ട്ബോ​ള്‍ ക​ളി​യു​ടെ പേ​രു​പ​റ​ഞ്ഞ് യു​വാ​ക്ക​ളും കു​ട്ടി​ക​ളും അ​സ​മ​യ​ങ്ങ​ളി​ല്‍ ക​റ​ങ്ങിന​ട​ന്ന് സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യക്തമായതിനെ തു​ട​ര്‍​ന്നാ​ണ് നി​യ​ന്ത്ര​ണം. കളിയുടെ പേരുപറഞ്ഞ് എത്തുന്നവര്‍ വി​വി​ധ ല​ഹ​രിവ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​താ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തുപ്ര​കാ​രം ഇ​ന്നുമു​ത​ല്‍ രാ​ത്രി 11നുശേ​ഷം ട​ര്‍​ഫു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

    ട​ര്‍​ഫ് ന​ട​ത്തി​പ്പു​കാ​രു​ടെ യോ​ഗം ഇ​ന്ന​ലെ ടൗ​ണ്‍ സ്റ്റേ​ഷ​നി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ജി​ത്ത് കൊ​ടേ​രി വി​ളി​ച്ചു​ചേ​ര്‍​ത്തി​രു​ന്നു. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ മാ​ത്രം ഏ​ഴു ട​ര്‍​ഫു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ല്‍ നൂറോളം ട​ര്‍​ഫു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. 

    കണ്ണൂര്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ട​ര്‍​ഫു​ക​ള്‍​ക്കും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ എ​സി​പി പി.​പി. സ​ദാ​ന​ന്ദ​ന്‍ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ത്രി 11നുശേ​ഷം എ​ല്ലാ ട​ര്‍​ഫു​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തും. നി​ര്‍​ദേ​ശം ലം​ഘി​ച്ചാ​ല്‍ ട​ര്‍​ഫ് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഉ​ട​മ​ക​ളെ പോ​ലീ​സ് അറിയിച്ചിട്ടുണ്ട്.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728