Header Ads

ad728
  • Breaking News

    കുന്നത്തൂർ പാടിയിൽ MLA എത്തി.


     പുണ്യപുരാണ ചരിത്രം ഉറങ്ങുന്ന ശ്രീ കുന്നത്തൂർ പാടി മുത്തപ്പൻ്റെ ആരൂഢ സ്ഥാനത്ത് നിയോജക മണ്ഡലം MLA അഡ്വ.സജീവ് ജോസഫ് എത്തി. ധ നുമാസക്കുളിർ ചൊരിയുന്ന കുന്നത്തൂർ  മലയിൽ ഒരു മാസക്കാലമായി നിത്യേന പതിനായിരത്തിലധികം ഭക്തജനങ്ങൾ എത്തിച്ചേരുന്ന ദേവസ്ഥാനത്ത് എത്തിച്ചേർന്ന സജീവ് ജോസഫ് MLA യെ ദേവസ്ഥാനം മാനേജിംഗ് ട്രസ്റ്റി SKകുഞ്ഞിരാമൻ നായനാരും ദേവസ്ഥാനം ആചാരക്കാരും ചേർന്ന് സ്വീകരിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഒരു MLA ഉത്സവനാളിൽ ദേവസ്ഥാനം സന്ദർശിക്കുന്നതെന്ന് ക്ഷേത്ര ഊരാളൻ കൂടിയായ കരക്കാട്ടിടം നായനാർ പറഞ്ഞു. ദേവദർശനത്തിനെത്തുന്ന ഭക്തജനങ്ങളുടെ യാത്രാ സൗകര്യം വർദ്ധിപ്പിക്കന്നതിന് പയ്യാവൂർ - കുന്നത്തുർ റോഡ് വികസനത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുമെന്ന് MLA അറിയിച്ചു. പാടിയിൽ എത്തിയ MLA യോടൊപ്പം DCC ജനറൽ സിക്രട്ടരിമാരായ കെ.പി.ഗംഗാധരൻ, ജോജി വർഗീസ്, പയ്യാവൂർ മണ്ഡം കോൺഗ്രസ് പ്രസിഡൻ്റ് EK കുര്യൻ, INTUC നിയോജക മണ്ഡലം പ്രസിഡൻ്റ് ബേബി മുല്ലക്കര ,രാജേഷ് പയ്യാവൂർ എന്നിവർ ഉണ്ടായിരുന്നു.


    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728