Header Ads

ad728
  • Breaking News

    ചെമ്പേരി നിർമ്മല ഹൈസ്കൂൾ 1970-71 ബാച്ചിന്റെ സുവർണജുബിലി സംഗമം നടന്നു.

    അരനൂറ്റാണ്ടിന് ശേഷം അവർ ഒത്തുചേർന്നു 

    പയ്യാവൂർ: ചെമ്പേരി നിർമ്മല ഹൈസ്കൂൾ 1970-71 ബാച്ചിന്റെ സുവർണജുബിലി സംഗമം "സതീർഥ്യ സംഗമം" ചെമ്പേരി അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടന്നു. ഗുരുഭൂതരെയും,സഹപാഠികളിലുള്ള പുരോഹിതരെയും കന്യസ്ത്രികളെയും വിവിധ രംഗംങ്ങളിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു. പ്രയധിക്യത്താൽ സംഗമത്തിൽ എത്താൻ കഴിയാതിരുന്ന സീനിയർ അദ്ധ്യാപകൻ  ജോർജ് മാത്യു പന്നിക്കോട്ടിനെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി ഷാൾ അണിയിച്ച് ആദരിച്ചു.തുടർന്ന് വിവിധ കലാപരിപാടികളും, സ്നേഹവിരുന്നും ഉണ്ടായിരുന്നു.ഫാ ജോസഫ് മഞ്ചപ്പിള്ളിൽ, എം ഡി തോമസ്, എം. ജെ തോമസ്, കെ. എസ് ജോർജ്, ജോസ് മാത്യു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728