Header Ads

ad728
  • Breaking News

    ഭരണകൂടങ്ങളുടെ അന്യായനയങ്ങൾക്കെതിരെ ജനം പ്രതിഷേധിക്കണം - ഫാ.ചാക്കോ കുടിപ്പറമ്പിൽ

    പയ്യാവൂർ:ഭരണകൂടങ്ങളുടെ അന്യായ നയങ്ങൾക്കെതിരെ ജനം ശക്തമായി പ്രതിഷേധിക്കണമെന്ന് കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ.കെ.സി.ബി.സി.മദ്യവിരുദ്ധ സമിതിയും,മുക്തിശ്രീയും ഡിസംബർ 1മുതൽ 21വരെ സംയുക്തമായി കണ്ണൂർ ജില്ലയിൽ നടത്തുന്ന  'ജനം ഉണരണം ലഹരിമുക്ത കേരളത്തിനായ്' എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചെമ്പന്തൊട്ടിയിൽ നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങൾ തെരുവിൽ ഇറങ്ങിയാലേ സർക്കാരുകൾ നെറിവോടെ ഭരിക്കൂ എന്ന സ്ഥിതിയാണ് ഈ രാജ്യത്ത്.വീണ്ടും രാജ്യത്തെ ഭ്രാന്താലയമാക്കാനുള്ള നടപടികളാണ് മദ്യവ്യാപനത്തിലൂടെയും, മയക്കുമരുന്ന് ബിൽ ഭേദഗതിയിലൂടെയും മറ്റും സംസ്ഥാന-കേന്ദ്ര സർക്കാറുകൾ ശ്രമിക്കുന്നത് എന്ന് തോന്നിപ്പോകുന്നു എന്നും അദ്ദേഹം പ്രസ്താവിച്ചു.കെസിബിസി മദ്യവിരുദ്ധ സമിതി, മുക്തിശ്രീ വൈഎംസിഎ, കെസിവൈഎം, മാതൃവേദി,ടി എസ് എസ്,ഇൻഫാം,വിൻസൺ ഡി പോൾ എന്നീ സഘടനകൾ നേതൃത്വം നൽകിയ സമ്മേളനത്തിൽ
    മേഖലാ ഡയറക്ടർ ഫാ അനൂപ് നരിമറ്റം അധ്യക്ഷത വഹിച്ചു.ഫൊറോനാ വികാരി  ഫാ.ജോസ് മാണിക്യത്താഴെ, ഫാ. ഷിൻസ് കുടിലിൽ, അതിരൂപതാ പ്രസിഡണ്ട്മാരായ ആന്റണി മേൽവെട്ടം,ഷിനോ പാറക്കൽ,സോയി ജോസഫ്,സിനി കൊച്ചുപുറത്താനത്ത്,
    സണ്ണി മാനാംപുറത്ത്,സരിഗ ചാക്കോ കൊന്നക്കൽ, സിസ്റ്റർ ജോസ് മരിയ, സിസ്റ്റർ ഗ്രാസിയ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728