Header Ads

ad728
  • Breaking News

    ലീവ് സറണ്ടർ നിരോധനം. ജീവനക്കാരെ സർക്കാർ വീണ്ടും ചതിച്ചു- ക ജി ഒ യു

    പയ്യാവൂർ.. കെടുകാര്യസ്ഥതയും ധൂർത്തും മുഖമുദ്രയാക്കിയ സംസ്ഥാനസർക്കാർ ജീവനക്കാരുടെ അർഹതപ്പെട്ട അവകാശങ്ങൾ ചവിട്ടി മെതിക്കുകയാണെന്ന് കെ ജി ഒ യു കണ്ണൂർ ജില്ലാകമ്മിറ്റി അഭിപ്രായപ്പെട്ടു. കോവിഡിന്റെ പേര് പറഞ്ഞു ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം നീട്ടിവെച്ച സർക്കാർ ഇന്ന് ഇറക്കിയ ഉത്തരവിലൂടെ ഈ സാമ്പത്തിക വർഷം ലീവ് സറണ്ടർ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. ലീവ് സറണ്ടർ ആനുകൂല്യം അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ കെ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി ഷജിൽ സംസ്ഥാന കൗൺസിലർമാരായ എ ആർ ജിതേന്ദ്രൻ സി ഉണ്ണികൃഷ്ണൻ, ഡോ. ബീറ്റു ജോസഫ് , പി സനിൽ കുമാർ . നീഭ കുമാരി. ഷിജിൻ മാണിയത്ത്, എൻ പ്രീജിത്ത് എന്നിവർ സംസാരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728