Header Ads

ad728
  • Breaking News

    സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ചെമ്പേരി ഏരിയാ കൗൺസിൽ വാർഷിക സമ്മേളനം ഫൊറോന വികാരി റവ . ഡോ . ജോർജ് കാഞ്ഞിരക്കാ ഉദ്ഘാടനം ചെയ്തു


    സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി വാർഷികം 

    പയ്യാവൂർ: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ചെമ്പേരി ഏരിയ കൗൺസിലിന്റെ 42 -ാം വാർഷിക സമ്മേളനം അൽഫോൻസാ ഓഡിറ്റോറിയത്തിൽ നടന്നു . ഫൊറോന വികാരി റവ . ഡോ . ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്തു . ഏരിയാ കൗൺസിൽ പ്രസിഡന്റ് മാത്യു ചേരിക്ക ത്തൊടുകയിൽ അധ്യക്ഷത വഹിച്ചു . തലശേരി സെൻട്രൽ കൗൺസിൽ പ്രസിഡന്റ് സണ്ണി തോമസ് നെടിയകാലായിൽ മുഖ്യഭാഷണം നടത്തി. ചെമ്പേരി ഏരിയ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ കാരക്കുന്നേൽ വാർഷിക റിപ്പോർട്ടും ട്രഷറർ സാജു കൊട്ടാരത്തിൽ കണക്കും അവതരിപ്പിച്ചു . ഏരിയ കൗൺസിലിൽ 40 വർഷം പിന്നിട്ട പ്രവർത്തകരെ മെമന്റോ നൽകി ആദരിച്ചു . ചെമ്പേരി ഏരിയ കൗൺസിൽ പരിധിയിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് പൊന്മല സെന്റ് ജോസഫ്സ് കോൺഫറൻസ് കരസ്ഥമാക്കി. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ ദേശീയ കൗൺസിൽ ജോയിന്റ് സെക്രട്ടറിയും വനിതാപ്രതിനിധിയുമായി വീണ്ടും നാമനിർദേശം ചെയ്ത ജോളി സെബാസ്റ്റ്യൻ കാരക്കുന്നേലിനെ ആദരിച്ചു . കെആർസിസി ജോയിന്റ് കോ-ഓർഡിനേറ്റർ ബാബു ജോസഫ് കൊട്ടാരത്തിൽ , തലശേരി സെൻട്രൽ കൗൺസിൽ സെക്രട്ടറി ജോൺസൺ കുട്ടിയാനി , ജോളി സെബാസ്റ്റ്യൻ കാരക്കുന്നേൽ , ജോസ് ചിറ്റേട്ട് എന്നിവർ പ്രസംഗിച്ചു . ജോസഫ് മേനോൻപറമ്പിൽ , മേരി വടക്കേമുറിയിൽ , മേരി ആനിക്കുഴിക്കാട്ടിൽ എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നൽകി .



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728