Header Ads

ad728
  • Breaking News

    വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ്- V അവാർഡുകൾ വിതരണം ചെയ്തു.


    പയ്യാവൂർ:വൈസ്മെൻ ഇന്റർനാഷണൽ ഡിസ്ട്രിക്ട് -V ന്റെ 2020-21 പ്രവർത്തന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഭാരവാഹികൾക്കും, ക്ലബ്ബുകൾക്കും ഉള്ള അവാർഡ് ദാനം സ്നേഹ ഇൻ ഓഡിറ്റോറിയത്തിൽ നടന്നു. ഈ വർഷത്തെ മികച്ച ക്ലബ് ആയി വൈസ്മെൻ ക്ലബ് ഓഫ് ചെമ്പേരി ടൗൺ തിരഞ്ഞെടുക്കപ്പെടുകയും ഇതിന്റെ എവറോളിംഗ് ട്രോഫി ഡിസ്ട്രിക്ട് ഗവർണർ എം ടി പ്രകാശനിൽ നിന്നും ചെമ്പേരി ക്ലബ് അംഗങ്ങളായ പ്രകാശ് ജോൺ, ജെറിൻ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമംഗങ്ങൾ ഏറ്റുവാങ്ങി. ഇതുകൂടാതെ ക്ലബ്‌ എക്സ്റ്റൻഷൻ അവാർഡിനുള്ള ട്രോഫി, മികച്ച പ്രസിഡണ്ടിന് ഉള്ള അവാർഡ് പ്രകാശ് ജോൺ, മികച്ച സെക്രട്ടറി ജോമി ചാലിൽ, ഡിസ്ട്രിക്റ്റിലെ ഏറ്റവും മികച്ച വൈസ്മെൻ മെമ്പർ ഫാ. ജോമോൻ ചെമ്പകശ്ശേരിയിൽ, മികച്ച സംഘാടകർ അനീഷ് തോണക്കര, ജയ്സൺ നെല്ലിക്കാത്തടം എന്നി അവാർഡുകളും  കരസ്ഥമാക്കി. ചെമ്പേരി ക്ലബ്ബിനെ പ്രതിനിധീകരിച്ച് മുൻപ്രസിഡന്റ്റും ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റീ മെമ്പറുമായ ബിജു പേണ്ടാനം, സീനിയർ മെമ്പർ സതീശൻ തൊട്ടിയിൽ, ജിജോ വേലിക്കകത്ത്,  എന്നിവർ ചേർന്ന് ട്രോഫിയും അവാർഡുകളും ഏറ്റുവാങ്ങി. വിജയികളെ വൈസ്മെൻ നേതാക്കളും മറ്റ് വൈസ്‌മെൻ ഭാരവാഹികളും ഉൾക്കൊള്ളുന്ന പ്രൗഢഗംഭീര ചടങ്ങിൽ വച്ച് അനുമോദിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728