Header Ads

ad728
  • Breaking News

    പയ്യാവൂർ വെമ്പുവ ജംഗ്ഷനിലെ ഗതാഗത തടസം പരിഹരിക്കണം


    പയ്യാവൂർ : മലയോര ഹൈവേയിൽ പയ്യാവൂർ ടൗണിലുള്ള വെമ്പുവ ജംഗ്ഷനിലെ റോഡിന്റെ വീതിക്കുറവുമൂലമുണ്ടാകുന്ന ഗതാഗത തടസത്തിനും വാഹനാപകടങ്ങൾക്കും ശാശ്വതപരിഹാരം വേണമെന്ന് ജനകീയ വികസന സമിതി ആവശ്യപ്പെട്ടു.
    പയ്യാവൂർ ടൗണിലൂടെ കടന്നുപോകുന്ന പ്രധാന പാതയായ ശ്രീകണ്ഠപുരം - ചന്ദനക്കാംപാറ റോഡിലേക്ക് മലയോര ഹൈവേ ചേരുന്ന ഭാഗത്താണു റോഡിൽ അപകടകരമായ വീതിക്കുറവുള്ളത് . ഇവിടെ റോഡിനോടു ചേർന്ന് പഴയ കെട്ടിടങ്ങൾ മലയോര ഹൈവേയുടെ വികസന പ്രവൃത്തികൾ നടത്തിയപ്പോൾ പൊളിച്ചുമാറ്റാത്തതിനാലാണ് ആവശ്യമായ വീതി ലഭിക്കാതിരുന്നത് .
     ഇപ്പോൾ ഒരുഭാഗത്തെ കെട്ടിടം പൊളിക്കാൻ അനുമതിയായെങ്കിലും തുടർനടപടികൾ വൈകുകയാണ്. കെട്ടിടം പൊളിച്ചുമാറ്റി റോഡിന്റെ വീതി വർധിപ്പിച്ച് വാഹന ഗതാഗതം സുഗമമാക്കാൻ ആവശ്യമായ നടപടികൾ ത്വരിതപ്പെടുത്തണ മെന്നാണു ടൗണിലെ വ്യാപാരികളും യാത്രക്കാരായ നാട്ടുകാരും ആവശ്യപ്പെടുന്നത് .

    മലയോര ഹൈവേ കടന്നുപോകുന്ന പയ്യാവൂർ ടൗണിൽ റോഡിന്റെ വീതിക്കുറവു മൂലം ഗതാഗത തടസവും വാഹനാപകടങ്ങളും പതിവാകുന്ന വെമ്പുവ ജംഗ്ഷൻ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728