Header Ads

ad728
  • Breaking News

    പുതിയ മദ്യഷാപ്പുകൾ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം : കെഎസ്എസ്പിഎ

    പയ്യാവൂർ: സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്നും പെട്രോൾ ഡീസൽ വില കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പയ്യാവൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.മെഡിസെപ് ഉടൻ നടപ്പിലാക്കണമെന്നും, പ്രഖ്യാപിച്ച രണ്ട് ഗഡു ഡി.എ. ഉടൻ അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനം പയ്യാവൂർ വൈ എം സി എ  ഹാളിൽ സജീവ് ജോസഫ് എം എൽ എ   ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് മാത്യു.ടി. സഖറിയാസ് അധ്യക്ഷത വഹിച്ചു. പി.പി.ചന്ദ്രാംഗദൻ മുഖ്യ പ്രഭാഷണം നടത്തി. പുതിയ മെമ്പർമാരെ നിയോജക മണ്ഡലം പ്രസിഡെന്റ് പി ടി.കുര്യാക്കോസ് സംഘടനയിലേക്ക് സ്വീകരിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്  ഇ.കെ. കുര്യൻ, ഇ. ദാമോദരൻ, എം.ഡി. മേരി, ഇ.എം.മാത്യു റോസമ്മ ഫിലിപ്പ്, ദിനേശൻ,കെ.വി മാത്യു എന്നിവർ പ്രസംഗിച്ചു.വിൽസൺ മാത്യു റിപ്പോർട്ടും ജേക്കബ് സൈമൺ കണക്കും അവതരിപ്പിച്ചു.പുതിയ ഭാരവാഹികൾ. മാത്യു ടി. സഖറിയാസ് (പ്രസിഡന്റ്)  വിത്സൺ മാത്യു.ടി (സെക്രട്ടറി),  ജേക്കബ് സൈമൺ (ട്രഷറർ), എത്സമ്മ മാത്യു (വനിതാ വിഭാഗം പ്രസിഡന്റ്).


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728