Header Ads

ad728
  • Breaking News

    എരുവേശ്ശി ഉപതെരഞ്ഞെടുപ്പ് ലൂക്ക തൊട്ടിയിൽ യുഡിഎഫ് സ്ഥാനാർഥി

    :ഡിസംബർ 7ന് നടക്കുന്ന എരുവേശി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കൊക്കമുള്ളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് (ഐ) പ്രതിനിധി ലൂക്കോസ് തൊട്ടിയിൽ  യുഡിഎഫ് സ്ഥാനാർഥിയായി  ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ് പ്രഖ്യാപിച്ചു.
     കുടിയാന്മല, പുലിക്കുരുമ്പ സ്കൂളു കളിൽ അധ്യാപകനായി 31വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ കുടിയാൻമല റബ്ബ് കർഷക സംഘം പ്രസിഡണ്ട്, കെ എസ് എസ് പി എ  എരുവേശി പഞ്ചായത്തിന്റെ ജോയിൻ സെക്രട്ടറിയായി നിലവിൽ പ്രവർത്തിച്ചുവരുന്നു.
     കുടിയാന്മല ഫാത്തിമ മാതാ പള്ളിയുടെ അധ്യാത്മിക മേഖലയിലും, ജീവകാരുണ്യപ്രവർത്തനങ്ങളിലും, വിൻസെന്റ് ഡി പോൾ  സൊസൈറ്റയിലും ദീർഘകാലമായി പ്രവർത്തിച്ചുവരുന്നു.. ഇന്ന് (വ്യാഴം)രാവിലെ 11 മണിക്ക് ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് വരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728