Header Ads

ad728
  • Breaking News

    കേരള പിറവി ദിനത്തിൽ നാടിന് വൈസ് മെൻ ക്ലബ്ബ് ഓഫ് ചെമ്പേരിയുടെ സമ്മാനം... "ആംബുലൻസ്


     വൈസ് മെൻ ക്ലബ് ഓഫ് ചെമ്പേരിയുടെ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ആംബുലൻസ് സർവീസ് ആരംഭിച്ചു. ചെമ്പേരി ഫൊറോന വികാരി റവ.ഡോക്ടർ ജോർജ് കാഞ്ഞിരക്കാട്ട്  വെഞ്ചരിപ്പ് കർമവും, ചെമ്പേരി കരുണാലയം ഡയറക്ടർ റവ. ബെന്നി പുത്തൻനട അനുഗ്രഹപ്രഭാഷണവും നടത്തി. വൈസ് മെൻ ഇന്റർനാഷണൽ ട്രഷറർ ടി.എം ജോസ് ഉദ്ഘാടന കർമം നിർവഹിച്ചു. തുടർന്ന് നടന്ന ഇൻസ്റ്റലേഷൻ പ്രോഗ്രാമിൽ ചെമ്പേരി വൈസ് മെൻ പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിയ്ക്കുകയും, റീജ്യണൽ ഡയറക്ടർ സി.വി. ഹരിദാസ് പുതിയ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ ചടങ്ങ് നടത്തുകയും ചെയ്തു. ക്ലബ്ബിലേക്ക് പുതിയതായി കടന്നുവന്ന 10 അംഗ ങ്ങളുടെ സത്യപ്രതിഞ്‌ജാചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ ജോർജ് കരിമഠം നിർവഹിച്ചു. ആംബുലൻസ് കമ്മറ്റി ചെയർമാൻ സാബു മണിമല, എൽ.ആർ.ഡി  കെ.എം.ഷാജി, മാത്യു വട്ടോത്ത്, സനൽ മാമ്പള്ളി, സിജു പനച്ചിയ്ക്കൽ , അഡ്വക്കറ്റ് സജി സക്കറിയാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച യോഗത്തിന് സെബാൻ ചേന്നാട്ടു് സ്വാഗതവും, ക്ലബ്ബ് സെക്രട്ടറി അനിൽ പരവരാ കത്ത് നന്ദിയും അറിയിച്ചു. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാടിന് അഭിമാനമായി മാറിയ ചെമ്പേരി വൈസ് മെൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ എല്ലാവരും ശ്ലാഘിക്കുകയും, ആംബുലൻസ് സേവനം ക്ലബ്ബിന്റെ പുതിയ ഒരു സേവന മേഖലയിലേയ്ക്കുള്ള കാൽ വെപ്പാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. 

    റിപ്പോർട്ട്:തോമസ്അയ്യങ്കാനാൽ
    _________________________

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728