Header Ads

ad728
  • Breaking News

    ഐ ടി മേഖലകളിൽ വൈൻ പാർലറുകൾ തുടങ്ങുവാനുള്ള സക്കാർ തീരുമാനം പിൻവലിക്കണം


    പയ്യാവൂർ:കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി മുക്തി ശ്രീ ചെമ്പന്തൊട്ടി യൂണിറ്റ്.
     ഐടി മേഖലകളിൽ വൈൻപാർലറുകൾ തുടങ്ങുവാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന്  കെ സി ബിസി, മദ്യ വിരുദ്ധ സമിതി മുക്തിശ്രീ ചെമ്പതൊട്ടി യുണിറ്റ് കമ്മിറ്റി ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു.


    അനേകായിരങ്ങൾ ഉപജീവനത്തിനുവേണ്ടി ഐടി മേഖലയിൽ ജോലി ചെയ്ത് കുടുംബം പുലർത്തുവാനായിട്ടു കഷ്ടപ്പെടുമ്പോൾ, അവരുടെ ജീവനോ, സ്വത്തിനോ കുടുംബ സമാധാനത്തിനോ, സമ്പത്തിനോ യാതൊരു വിലയും കൽപ്പിക്കാതെ, സർക്കാരിന്റെ സാമ്പത്തിക ഭദ്രതയെ  മാത്രം ലക്ഷ്യം വെച്ചു കൊണ്ട് ഐടിമേഖലയിൽ വൈൻ പാർലറുകൾ തുടങ്ങുവാനുള്ള സർക്കാർ തീരുമാനം വളരെ അപലപനീയമാണ്.  വൻകിട കമ്പനികളോട് കിടപിടിക്കാൻ  സർക്കാർ വൈൻപാർലറുകൾ അല്ല ഉയർത്തേണ്ടത്, അവരുടെ സാമ്പത്തിക ഭദ്രതയും, നിലവാരവമാണ്‌ ഉയർത്തേണ്ടത് എന്ന ചിന്ത എങ്കിലും സർക്കാറിന് ഉണ്ടോ. ഇന്ന് യുവജനങ്ങൾക്കിടയിൽ മദ്യത്തിന്റെ ലഹരി വസ്തുക്കളുടെ ഉപയോഗം അമിതമായ കിട്ടാനുള്ളത്. ലഹരി മാഫിയയുടെ ആസൂത്രിതമായി  പിടിമുറുക്കി യിരിക്കുന്ന സാഹചര്യത്തിൽ, ഇങ്ങനെയൊരു പുതിയ തീരുമാനമെടുത്തിരിക്കുന്നത്   യുവജന യുവജനങ്ങളുടെ ഭാവിയെ തന്നെ ഇല്ലാതാക്കും. സ്വന്തം മക്കൾ ആരെങ്കിലും മദ്യത്തിന് അടിമകളായി വരണമെന്ന് ഒരു മാതാപിതാക്കളും ചിന്തിക്കുകയില്ല ഒരു കുടുംബവും ചിന്തിക്കുകയില്ല. വൈൻ പാർലറുകൾ ഉണ്ടായാൽ മാത്രമാണോ വൻകിടകമ്പനികളോടെ കിട പിടിക്കാൻ പറ്റൂ എന്ന് ചിന്തിക്കുന്ന സർക്കാർ എത്രത്തോളം തരം താഴ്ന്നു പോയി എന്നുള്ളതാണ് നമുക്ക് മനസ്സിലാക്കേണ്ടത്. വൈൻ കഴിച്ചു കൊണ്ട് ജോലി ചെയ്യാമോ?
     വൈൻ കഴിച്ചു ഉന്മത്തനായി വണ്ടിയോടിച്ച്  അപകടങ്ങൾ വന്നാൽ അത് നിയമപരമായി കുഴപ്പമൊന്നുമില്ല എന്നുള്ള കാര്യങ്ങളൊക്കെ സർക്കാർ ഒന്ന് വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു. പക്വതയില്ലാത്ത സർക്കാരിന്റെ ഈ തീരുമാനത്തിൽ നിന്നും പിന്മാറണം.
    ഘട്ടംഘട്ടമായി മദ്യത്തിന്റെ ലഭ്യത കുറയ്ക്കുമെന്ന് പറഞ്ഞ സർക്കാർ. മദ്യം ഒരു സാമൂഹിക വിപത്ത് എന്നും  സമൂഹത്തിനു മുൻപിൽ തുറന്നു കാട്ടിയ സർക്കാർ. പ്രകടനപത്രികയിൽ കാണിച്ചതിന് നേരെ വിപരീതമായി  പതിന്മടങ്ങ് മദ്യശാലകൾ തുറന്നു കേരളത്തെ ജനതയെ മദ്യത്തിന് അടിമകളാക്കി മാറ്റുന്നു.
     വൈൻ പാർലറുകൾ തുടർന്നുകൊണ്ട് ഐടി മേഖലയിൽ വികസനങ്ങൾ കണ്ടെത്തുമെന്ന് ഉള്ള സർക്കാരിന്റെ തെറ്റായ നയത്തിൽ നിന്ന് പിൻമാറണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി മുക്തിശ്രീ  ചെമ്പന്തൊട്ടി യൂണിറ്റ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
     യോഗം ഷിനോ പാറക്കൽ ഉദ്ഘാടനം ചെയ്തു.
     ബിജു ഒലിക്കൽ,
     സിനി കൊച്ചു പുറത്ത്,
     അന്നമ്മ ജോസഫ്,
     ലോറൻസ് കെവി,
     ജോസഫ് ചാലിങ്കൽ,
     വിൻസി എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728