Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അടൽ ടിങ്കറിംഗ് പരിശീലനം ആരംഭിച്ചു

    ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കേന്ദ്ര ഗവൺമെന്റ് അനുവദിച്ച  അത്യാധുനിക അടൽ ടിങ്കിംഗ് ലാബിൽ രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു.കോവിഡ് കാലമായതിനാൽ ഓൺലൈനിൽ ആയിരുന്നു ആദ്യഘട്ട പരിശീലനം നൽകിയത്. കേന്ദ്ര സർക്കാർ 12 ലക്ഷം രൂപ ചെലവിലാണ് ശാസ്ത്രസാങ്കേതിക രംഗത്ത് ഗവേഷണ കുതുകികളായ കുട്ടികൾക്ക് ഏറെ സാധ്യതകൾ നൽകുന്ന പ്രസ്തുത ലാബ് സജ്ജീകരിച്ചത്. കുഞ്ഞൻ റോബോട്ട്, ത്രീഡി ഇമേജ് പ്രിൻറർ, കൂറ്റൻ ടെലസ്കോപ്പ്, ഡ്രോൺ തുടങ്ങിയ ചെറുതും വലുതുമായ നിരവധി ഉപകരണങ്ങൾ ലാബിൽ ഉണ്ട് . ഗവേഷണ തൽപരരായ കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാവുന്ന രീതിയിലാണ് ലാബ് ക്രമീകരിച്ചത്. 40 കുട്ടികൾ ഉൾപ്പെടുന്ന ആദ്യ ബാച്ച് പരിശീലനം ഇ.പി ജയപ്രകാശിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് വി സി ശൈലജ ഉദ്ഘാടനം ചെയ്തു.എ സി റുബീന, എൻ ജി നിഷാന്ത്, പി കെ ബിജു, പി എ നിസാർ , വി വി സുനേഷ് , സി.രജിഷഎന്നിവർ നേതൃത്വം നൽകി.ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിബോക്സ് എന്ന കമ്പനിയാണ് ഇതിന് ആവശ്യമായ സാങ്കേതിക സഹായം നൽകുന്നത്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728