Header Ads

ad728
  • Breaking News

    കർഷകദ്രോഹം രാജ്യദ്രോഹം - ഡോ: ജോസുകുട്ടി ഒഴുകയിൽ



     പയ്യാവൂർ :കർഷക ദ്രോഹ നിലപാടുകൾ സൈനീക ദ്രോഹ നിലപാടുകൾ പോലെ തന്നെ രാജ്യദ്രോഹപരമാണന്നും അതു കൊണ്ട് തന്നെ കേന്ദ്ര ഗവൺമെന്റിന്റെ കർഷകദ്രോഹ നിലപാടുകൾ അവസാനിപ്പിക്കണമെന്നും, കർഷക സമരം ഒത്തുതീർപ്പാക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും  രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കൺവീനർ ഡോ: ജോസുകുട്ടി ഒഴുകയിൽ ആവശ്യപ്പെട്ടു. കോവി ഡാനന്തര ഭാരതത്തിൽ കർഷകർക്ക് മാത്രം യാതൊരു ആനുകൂല്യങ്ങളും പ്രഖ്യാപിക്കാത്തത് അത്യന്തം അപലപനീയമാണ് അദ്ദേഹം പറഞ്ഞു രാജ്യത്തെ കാക്കുന്ന സൈനീകരേയും അന്നം നൽകുന്ന കർഷകരേയും കേന്ദ സംസ്ഥാന ഗവൺമെന്റുകൾ ഒരു പോലെ പരിഗണിക്കണം അദ്ദേഹം ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ ഫാർമേഴ്സ് അസോസിയേഷൻ (ഐഫ) കണ്ണൂർ ജില്ലാ സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ ചെയർമാൻ സുരേഷ് കുമാർ ഓടാപ്പന്തിയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ടാഥിതികളായി എ.കെ.സി സി കർഷക കൗൺസിൽ അംഗങ്ങളായ ബേബി നെട്ടനാനി, ചാക്കോച്ചൻ കാരാമയിൽ , കൊട്ടിയൂർ സംരക്ഷണ സമിതി കൺവീനർ ജിൽസ് എം മേക്കൽ,എന്നിവർ പങ്കെടുത്തു. ഭാരവാഹികളായ ജോസഫ് വടക്കേക്കര, അഗസ്റ്റ്യൻ വെള്ളാരംകുന്നേൽ, ആനന്ദൻ പയ്യാവൂർ, മാതും മുണ്ടിയാനി, മാത്യു ആലുങ്കൽ, ടോമി സെബാസ്റ്റ്യൻ, ജോയി മലമേൽ, അമൽ കുര്യൻ, ലാലിച്ചൻ ശാലോം, ബെന്നി ചെരിയംകുന്നേൽ, സിറിയക് തൊമ്മൻ , ജോയി, റോബർട്ട് പാട്ടത്തറ, കെ.സി.ജോസഫ് . ജോർജ് പൂത്തേട്ട്, പി.എഫ്. ഫെലിക്സ് , ബീന ജോസഫ്, ആലീസ് സേവ്യർ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728