Header Ads

ad728
  • Breaking News

    ഈകുറവ് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ കേരള കോൺഗ്രസ് (ബി)


     2014 ൽ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.20 രൂപയും ഡീസലിന് 3.50 രൂപയും ആയിരുന്നു കേന്ദ്ര നികുതി. ആ നികുതിയാണ് 33 രൂപയിലേക്ക് മോഡി സർക്കാർ ഉയർത്തിയത്. അതിൽ നിന്നും 5 രൂപയും,10 രൂപയും കുറയ്ക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. മൻമോഹൻ സിംഗിന്റെ കാലത്ത് ബാരലിന്റെ വില110 ഡോളറായി ഉയർന്നപ്പോഴാണ് പെട്രോളിന് 65 രൂപയായത്. തങ്ങൾ അധികാരത്തിൽ എത്തിയാൽ 40 രൂപക്ക് പെട്രോൾ നല്കുമെന്ന് പറഞ്ഞവർ ബാരലിന് 35 ഡോളറായി വില കുറഞ്ഞപ്പോഴും കേന്ദ്ര നികുതി വർദ്ധിപ്പിച്ചു ജനങ്ങളെ ദ്രോഹിക്കുകയായിരുന്നു. ഗ്യാസിന് 300 രൂപയായപ്പോൾ ഗ്യാസ് സിലിണ്ടറുമായി പാർലമെന്റിനു മുൻപിൽ കുത്തിയിരുന്നവർ ഗ്യാസിന് 1000 രൂപയും,2000 രൂപയുമാക്കി ഉയർത്തിയെന്നും അദ്ദേഹം ആരോപിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728