ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂളിൽ വിജയോത്സവം ഉദ്ഘാടനം ചെയ്തു
പയ്യാവൂർ:ചന്ദനക്കാംപാറ ചെറുപുഷ്പ ഹൈസ്കൂളിൽ വിജയോത്സവം സ്കൂൾ മാനേജർ ഫാ.ജോസഫ് ചാത്തനാട്ട് ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ റോയ് അബ്രാഹം അധ്യക്ഷത വഹിച്ചു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ജോൺ, അഞ്ചാം വാർഡ് മെമ്പർ ജിത്തു തോമസ് , പി .ടി.എ പ്രസിഡന്റ് കെ ജി പ്രകാശ്, എം .പി .ടി.എ പ്രസിഡന്റ് സോയി ജോസഫ് , സ്റ്റാഫ് സെക്രട്ടറി ബെന്നി ഫിലിപ്പ്,സിസ്റ്റർ സിൽവി സ്കറിയ,അധ്യാപക പ്രതിനിധി സിൽബി ജോർജ്,അക്ഷയ് സിബി എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, ഭൗതികശാസ്ത്രത്തിൽ പി.എച്ച്.ഡി.നേടിയ പൂർവ്വ വിദ്യാർത്ഥി ഡോ. വിനീത് കുമാറിനെയും അനുമോദിച്ചു.
No comments