Header Ads

ad728
  • Breaking News

    രക്ത ദാനത്തിന്റെ മഹനീയ മാതൃകയായി ചെമ്പേരി നിർമ്മല ഗൈഡ്സ് :

    ചെമ്പേരി :രക്‌തദാനത്തിൽ സമൂഹത്തിനു മാതൃകയുമായി നിർമ്മല ഹയർ സെക്കന്ററി സ്കൂൾ ഗൈഡ് യൂണിറ്റ്. രക്തദാനത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് വിദ്യാർത്ഥി പ്രതിനിധികളായി അനുഷ കെ. എസും സോണി സെബാസ്റ്റ്യനും, അവർക്ക് പിന്തുണയുമായി ഗൈഡ് ക്യാപ്റ്റൻ ശ്രീമതി സലീഷ്യ റോസ് തോമസും രക്തം ദാനം ചെയ്തു. വളരെ സന്തോഷ പൂർവമാണ് വിദ്യാർത്ഥിനികൾ ഈ ഒരു  ദൗത്യം ഏറ്റെടുത്ത് വിജയകരമായി നിർവഹിച്ചത്. ഇവർക്ക് പ്രോത്സാഹനമായി രക്ഷിതാക്കളും അദ്ധ്യാപകരും ഒപ്പമുണ്ട്. സമൂഹത്തിനു മാതൃകയാക്കാവുന്ന നിരവധി പ്രവർത്തനങ്ങൾ നിർമ്മല എച്ച് എസ് എസ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.

    റിപ്പോർട്ട്:തോമസ്അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728