Header Ads

ad728
  • Breaking News

    കർഷകന്റെ ജീവൻ കാട്ടുപന്നിക്ക് വിട്ടു കൊടുക്കാൻ കഴിയില്ല. കേരള കോൺഗ്രസ് (ബി)


        കഴിഞ്ഞ ആഴ്ച പാലക്കാട്ടെ ഒലിപ്പാറയിൽ ഒരു കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു. ഇന്നലെ വെള്ളരിക്കുണ്ടിലെ ഒരു കർഷകനെ ഗുരുതരമായി കുത്തി പരിക്കേല്പിച്ചു. ആലപ്പുഴ ഒഴികെ എല്ലാ ജില്ല കളിലും കാട്ടുപന്നിശല്യം രൂക്ഷമാണ് കൃഷിക്കാരുടെ ജീവൻ കാട്ടുപന്നിക്ക് വിട്ടു കൊടുക്കാൻ കഴിയില്ലെന്ന് കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. കണ്ണൂരിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കാട്ടുപന്നിയെ ക്ഷുദ്ര ജീവിപട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ വൈകുന്ന സാഹചര്യത്തിൽ ആവശ്യമായ കർഷകർക്ക് സംസ്ഥാന സർക്കാർ തോക്ക് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
     ജില്ലാ പ്രസിഡണ്ട് രതീഷ് ചിറക്കൽ അദ്ധ്യക്ഷനായിരുന്നു. നേതാക്കളായ ജോസഫ് കോക്കാട്ട്, ജോയിച്ചൻ വേലിക്കകത്ത്, രമേശൻ കെ. കെ, ഷോണിഅറയ്ക്കൽ, അനൂപ് കുമാർ എം.വി, അഡ്വ.ബിനോയ് തോമസ്, ബിനോയ് വേരനാനി,സുദേഷ് കുമാർ പാച്ചപൊയ്ക, സൈലസ് മണലേൽ, പി.സി. കരുണാകരൻഎന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728