Header Ads

ad728
  • Breaking News

    സംസ്ഥാന പവ്വർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവ് പി.എസ്. നീതു മോളേ കെ എസ് എസ് പി എ ആദരിച്ചു.




    പയ്യാവൂർ:സംസ്ഥാന പവ്വർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ് മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ ചെമ്പേരി സ്വദേശിനിയും കൂടാളി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയുമായ പി എസ്‌ നീതുമോളെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ( കെ എസ് എസ് പി എ ) ഏരുവേശി മണ്ഡലം കമ്മിറ്റി ക്യാഷ് അവാർഡ് നൽകി ആദരിച്ചു . അഡ്വ. സജീവ് ജോസഫ് എം എൽ എ മുഖ്യാതിഥിയായിരുന്നു. 
    ആം റസലിങ്, 100 മീറ്റർ ഓട്ടം , റിലേ തുടങ്ങിയ കായിക ഇനങ്ങളിൽ നിരവധി സ്വർണ മെഡലുകൾ നേടിയ നീതുമോൾ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെ തന്നെയും അഭിമാനമായി മാറട്ടെയെന്ന്  എം എൽ എ  ആശംസിച്ചു .
    കെ എസ് .എസ്  .പി .എ യൂണിറ്റ് പ്രസിഡന്റ്   ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ . ജോസ് പരത്തനാൽ . സ്കറിയ പിണക്കാട്ട് , ജോസഫ് സക്കറിയാസ് , മാർഗരറ്റ് മാത്യു  ,മറിയ ദേവസ്യ , ടോമി മാത്യു , തുടങ്ങിയവർ പ്രസംഗിച്ചു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728