Header Ads

ad728
  • Breaking News

    ഏരുവേശി പഞ്ചായത്ത് ഹരിത കർമ്മ സേന പാഴ്‌വസ്തുക്കൾ കൈമാറി


    പയ്യാവൂർ: എരുവേശി ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന 14 വാർഡുകളിൽ നിന്നും, വീടുകളും സ്ഥാപനങ്ങളും കയറി ശേഖരിച്ച 2 ടൺ പ്ലാസ്റ്റിക്കുകളും കുപ്പികളും, ചെരിപ്പുകളും റീസൈക്ലിങ് യൂണിറ്റിലേക്ക് കയറ്റി അയച്ചു. പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ്‌വസ്തുക്കൾ ചെമ്പേരി മാർക്കറ്റിലുള്ള എംഎസ്എഫിൽ എത്തിക്കുകയും അവിടെനിന്നും തരംതിരിച്ച് നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ഗ്രീൻവേംസ് എക്കോ സൊല്യൂഷൻ എന്ന ഏജൻസി മുഖാന്തിരമാണ് പാഴ്വസ്തുക്കൾ കൈമാറിയത്. ഹരിത കർമ്മ സേനാംഗങ്ങൾ പ്രത്യേക കലണ്ടർ തയ്യാറാക്കി ആണ് പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നത്. ചെരുപ്പ്,കുട,ബാഗ്, കുപ്പി,പ്ലാസ്റ്റിക്, തുണി എന്നീ മാലിന്യങ്ങൾ നിശ്ചിത യൂസർ ഫീ ( വീടുകളിൽ നിന്നും 50 രൂപ കടകളിൽ നിന്നും 100 രൂപ ) പ്രകാരം ഈടാക്കി ശേഖരിക്കുകയും ചെയ്യുന്നു. ശേഖരിച്ച് പാഴ്വസ്തുക്കൾ നിറച്ചു കൊണ്ടുള്ള വാഹനം എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടെസ്സി ഇമ്മാനുവൽ ഫ്ലാഗ് ഓഫ് ചെയ്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728