Header Ads

ad728
  • Breaking News

    പുതിയ ഡാം ധീരമായ കാൽ വെപ്പ്. കേരള കോണഗ്രസ് (ബി) ജോസ് ചെമ്പേരി


    ഈ മാസം 10 ന് മുല്ലപ്പെരിയാർ ഡാമിന് 126 വയസായി. കൃത്യമായി പറഞ്ഞാൽ 1895 ഒക്ടോബർ 10 ന് ആണ് ബ്രിട്ടീഷുകാർ ഡാം പൂർത്തികരിച്ചത്. അന്ന് ലഭ്യമായ സാങ്കേതിക വിദ്യ അനുസരിച്ച് ചുണ്ണാമ്പും മണലും ചേർത്ത മിശ്രിതമുപയോഗിച്ചാണ് ഡാം നിർമ്മിച്ചത്. സുർക്കിയെല്ലാം കാലപ്പഴക്കത്തിൽ ഒലിച്ചു പോയി.  

    ഡാമുകൾക്ക് ലോകത്തെ വിദഗ്ദർ പറയുന്ന ആയുസ് 50 വർഷമാണ് എന്നും കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു.

    മുല്ലപ്പെരിയാർ ഡാം നിർമിച്ചിട്ടുള്ളത് പൂർണമായും കേരളത്തിൽ ആണ് വെള്ളം ഉപയോഗിക്കുന്നത് തമിഴ്നാടും. പണ്ട് രാജഭരണകാലത്ത് ഉണ്ടാക്കിയ കരാർ ഇത്തരം ഏതു കരാറുകളുടേയും കാലാവധി 99 വർഷമാകുമ്പോൾ അവസാനിക്കും.  ഇപ്പോഴത്തെ ഡാമിന്റെ താഴെ ഒരു പുതിയ ഡാം പണിയുക എന്നതാണ്. കേരളത്തിന്റെ അടിയന്തിര ആവശ്യം. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കുകയുണ്ടായി. പുതിയ ഡാം ആ വശ്യമാണെന്ന് ഗവർണറും വ്യക്തമാക്കി. തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും അതു നടപ്പിലാക്കാനുള്ള നിശ്ചയധാർഡ്യവും ഉള്ള നമ്മുടെ മുഖ്യമന്ത്രിയെപ്പോലെ തന്നെയാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും. രണ്ടു സംസ്ഥാനത്തിന്റെയും ജനഹിതം അദ്ദേഹത്തിനും മനസിലാവും. ഈ അവസരം നമ്മൾ മുതലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

     റിപ്പോർട്ട് : തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728