Header Ads

ad728
  • Breaking News

    ജില്ലയിൽ കനത്ത മഴ; ഇന്ന്​ മഞ്ഞ അലര്‍ട്ട്: കണ്‍ട്രോള്‍ റൂം തുറന്നു




    കണ്ണൂർ: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും തുടരുന്ന പേമാരിക്കൊപ്പം കണ്ണൂരിലും കനത്ത മഴ.മലയോര മേഖലയിലടക്കം ശനിയാഴ്​ച ഉച്ചക്കുശേഷം മുതൽ മിന്നലോടുകൂടിയ മഴയാണ്.​ തീരദേശങ്ങളിൽ ചിലയിടങ്ങളിൽ രാതിയോടെ മഴ ശക്തിപ്രാപിച്ചു. മലയോരത്ത്​ ഉരുൾപൊട്ടാനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്​. കണ്ണവം വനത്തിൽ ചെമ്പുക്കാവ് തെനിയാട്ടുമലയിൽ ഉരുൾപൊട്ടി പുഴയിൽ കനത്ത വെള്ളപ്പൊക്കം അനുഭവപ്പെട്ടു. ശനിയാഴ്ച രാത്രി ഏഴരയോടെ പെയ്ത ശക്തമായ മഴയിൽ തളിപ്പറമ്പി​െൻറ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. മന്ന, കപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ട് ഉയർന്നതോടെ വിവിധ കടകളിൽ വെള്ളം കയറി. ഒട്ടേറെ സാധനങ്ങൾ നശിച്ചു. റോഡരികിൽ നിർത്തിയിട്ട നിരവധി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. വൈദ്യുതി ബന്ധം മിക്കയിടത്തും തടസ്സപ്പെട്ടു.ഞായറാഴ്​ച ജില്ലയിൽ മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്.

    മ​ഴ ശ​ക്തി പ്രാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍ക​രു​ത​ല്‍ ശ​ക്ത​മാ​ക്കി. ജി​ല്ല ത​ല​ത്തി​ല്‍ ക​ല​ക്ട​റേ​റ്റി​ലും താ​ലൂ​ക്ക് ത​ല​ത്തി​ല്‍ എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ള്‍ റൂം ​തു​റ​ന്നു.

    ക​ന​ത്ത മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ല്‍ മ​ഞ്ഞ അ​ല​ര്‍ട്ട് പ്ര​ഖ്യാ​പി​ച്ചു.

    അ​ടി​യ​ന്ത​ര​ഘ​ട്ടം വ​ന്നാ​ല്‍ നേ​രി​ടാ​ന്‍ ക​ഴി​യും വി​ധം ത​യാ​റാ​യി നി​ല്‍ക്കാ​ന്‍ പ്ര​തി​രോ​ധ സു​ര​ക്ഷ സേ​ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ജാ​ഗ്ര​ത നി​ര്‍ദേ​ശം ന​ല്‍കി.

    ക​ണ്‍ട്രോ​ള്‍ റൂം ​ന​മ്പ​ര്‍: ക​ല​ക്ട​റേ​റ്റ് -0497 2700645, ക​ണ്ണൂ​ര്‍ -0497 2704969, ത​ല​ശ്ശേ​രി -0490 2343813, ത​ളി​പ്പ​റ​മ്പ് -0460 2203142, ഇ​രി​ട്ടി - 0490 2494910, പ​യ്യ​ന്നൂ​ര്‍ -04985 204460.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728