Header Ads

ad728
  • Breaking News

    മദ്യ,ലഹരിമുക്ത ഭാരതം എന്ന ഗാന്ധിജിയുടെ സ്വപ്നം ഭരണകൂടങ്ങൾ മറക്കരുത്-മാർ ജോർജ് ഞറളക്കാട്ട്.



    പയ്യാവൂർ:മദ്യ- ലഹരിമുക്ത ഭാരതം എന്ന ഗാന്ധിജിയുടെ സ്വപ്നം ഭരണകൂടങ്ങൾ മറന്നു പോകരുതെന്ന് തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട്. കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ,മുക്തിശ്രീ കണ്ണൂർ-കാസറഗോഡ് ജില്ലകളിലൂടെ നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കണ പര്യടനത്തിന്റെ രണ്ടാം ഘട്ടം കണ്ണൂർ ജില്ലയിലെ പൈസക്കരി ടൗണിൽവെച്ച് ഒക്ടോബർ 2 ന് ഗാന്ധിജയന്തി ദിനത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്കൂളുകളും കോളേജുകളും തുറക്കുവാൻ തീരുമാനമെടുക്കുന്ന സർക്കാർ മദ്യ-മയക്കുമരുന്നു ലോബികളുടെ സാന്നിദ്ധ്യം മനസ്സിലാക്കി കൃത്യമായ ഇടപെടലുകൾ നടത്തണമെന്നും സ്വൈര്യവും ലഹരിമുക്തവുമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിച്ച് മാതാപിതാക്കളുടെ ഭീതി അകറ്റണമെന്നും പറഞ്ഞു. മയക്കു മരുന്നിലൂടെ തീവ്രവാദശൈലിയിലേക്ക് എന്ന നിലപാട് സമൂഹത്തിൽ നിന്ന് തുടച്ചുമാറ്റുമെന്നും ഗാന്ധിജയന്തി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ,മുക്തിശ്രീ യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.അതിരൂപതാ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ,ഫൊറോന വികാരി ഫാ.സിബി പാലാക്കുഴി,വിൻസെന്റ്  മുണ്ടാട്ടുചുണ്ടയിൽ,ജോയി വണ്ടാകുന്നേൽ എന്നിവർ പ്രസംഗിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. പര്യടനം ഒക്ടോബർ 11 ഇൻറർനാഷണൽ ഗേൾസ് ഡേയിൽ കാസറഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിൽ സമാപിക്കും.സമാപന സമ്മേളനം മാർ ജോസഫ് പാംപ്ലാനി ഉദ് ഘാsനം ചെയ്യും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728