Header Ads

ad728
  • Breaking News

    സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് വേണ്ട, സാമൂഹിക അകലം ആവശ്യമില്ല; ഇളവ് ഞായറാഴ്ച മുതൽ


     കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനേര്‍പ്പെടുത്തിയ പ്രൊട്ടോകോളുകളില്‍ സൗദി അറേബ്യ ഇളവ് പ്രഖ്യാപിച്ചു. പുതിയ ഇളവ് ഞായറാഴ്ച മുതല്‍ നിലവില്‍ വരും.
    പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമാണ്.

    മക്കയിലെ മസ്ജിദുല്‍ ഹറാമിന്റെയും മദീന മസ്ജിദുന്നബവിയുടെയും പൂര്‍ണ ശേഷി ഉപയോഗപ്പെടുത്താം. അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല.

    ഇസ്തിറാഹകളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളിള്‍ എത്രപേര്‍ക്കും പങ്കെടുക്കാം. നിശ്ചിത എണ്ണം പേര്‍ക്ക് മാത്രമേ പങ്കെടുക്കാനാകൂ എന്ന വ്യവസ്ഥ ഒഴിവാക്കി. എല്ലായിടത്തെ പ്രവേശനവും രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും. തവക്കൽന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും.പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍ന ആപ് കാണിക്കല്‍ നിര്‍ബന്ധമാണ്.
    ═════════════════════


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728