Header Ads

ad728
  • Breaking News

    നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; WIPR നിയന്ത്രണ പരിധി എട്ടാക്കി




    *തിരുവനന്തപുരം: കൊവിഡ് വാക്സീനേഷനിൽ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തി സംസ്ഥാന സർക്കാർ. പ്രതിവാര കൊവിഡ് വ്യാപന നിരക്ക് എട്ട് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ മാത്രമേ ഇനി കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തൂ. ഇതുവരെ ഇത് ഏഴ് ശതമാനമായിരുന്നു. 

    ക്വാറന്റൈൻ ലംഘിക്കുന്നവരെ നിർബന്ധിത ക്വാറന്റൈനിൽ അയക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും രോഗികളുള്ള വീടുകളിൽ നിന്നുള്ളവർ ക്വാറന്റൈൻ ലംഘിക്കുന്നത് കർശനമായി തടയുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊവിഡ് വ്യാപനം കുറയുന്നില്ലെങ്കിലും രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടേയും മരണപ്പെടുന്നവരുടേയും എണ്ണത്തിൽ കാര്യമായ കുറവുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തെ ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് കേരളം എത്തുകയാണ്. ഈ സാഹചര്യത്തിൽ സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728