Header Ads

ad728
  • Breaking News

    സമരിറ്റൻ ഹോമിലേക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.



    ശ്രീകണ്ഠാപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ചെങ്ങളായി സമരിറ്റൻ ഹോമിലെ  അന്തേവാസികൾക്ക് ഭക്ഷണസാധനങ്ങൾ നൽകി. ഭക്ഷ്യസാധനങ്ങൾ സിസ്റ്റർ വിനി, സിസ്റ്റർ മേഴ്സി, സമരിറ്റൻ  ഡയറക്ടർ ഫാ.ബിനു പൈംപിള്ളിൽ, ഫാ. അനൂപ് നരിമറ്റം തുടങ്ങിയവർ ഏറ്റുവാങ്ങി. ഇരിക്കൂർ മണ്ഡലം മഹിളാമോർച്ച, ബിജെപി ശ്രീകണ്ഠപുരം മുൻസിപ്പൽ കമ്മിറ്റി, ബിജെപി ചെങ്ങളായി പഞ്ചായത്ത്  കമ്മറ്റി, ബിജെപി ഉളിക്കൽ പഞ്ചായത്ത് കമ്മിറ്റി എന്നിവർ സംയുക്തമായാണ് സാധനങ്ങൾ നൽകിയത്. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ടി വി രമേശൻ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് സഹദേവൻ കെ, മഹിളാമോർച്ചമണ്ഡലം പ്രസിഡണ്ട് ഇന്ദിര ടി ഒ,  മഹിളാമോർച്ച കണ്ണൂർ ജില്ലാ ട്രഷറർ രമ്യ കെ എം, മണ്ഡലം ജനറൽ സെക്രട്ടറി ബിന്ദു സജി, ബിജെപി ശ്രീകണ്ഠപുരം മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജഗത് കുമാർ എം വി, മഹിളാമോർച്ച മണ്ഡലം ട്രഷറർ ആശാ പുരുഷോത്തമൻ, ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728