Header Ads

ad728
  • Breaking News

    കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചെമ്പേരി ജെസിഐയുടെ കൈത്താങ്ങ്


    എരുവേശി പഞ്ചായത്തിന്റെ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചെമ്പേരി ജെസിഐlയുടെ സഹകരണം. ജെ സി വീക്ക് പ്രോഗ്രാമുകളുടെ ഭാഗമായി  ഏരുവേശ്ശി പഞ്ചായത്തിലെ സന്നദ്ധ പ്രവർത്തകർക്കും ആശാവർക്കർക്കും നൽകുന്നതിനുള്ള മാസ്ക്കുകളും സാനിറ്റൈസറുകളും പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ എരുവേശി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഷൈബിക്ക്  കൈമാറി. ചെമ്പേരി ജെസി ഭവനിൽ നടന്ന ചടങ്ങ് ജെ സി ഐ ഇന്ത്യ സോൺ  19ന്റെ മുൻ വൈസ് പ്രസിഡണ്ട്  എം. വാസുദേവൻ നായർ ഉദ്ഘാടനം ചെയ്തു. ചെമ്പേരി ജെസിഐ പ്രസിഡണ്ട് മാർട്ടിൻ കോട്ടയിൽ അദ്ധ്യക്ഷത വഹിച്ചു. സുനിൽ പീറ്റർ ,രാധാകൃഷ്ണൻ പാലങ്ങാടൻ, സിബി പുന്നക്കുഴി, ബോബിൻ അപ്പോളോ, ഫ്രാൻസീസ് ആളാത്ത്, രാജു ആൽവിൻ, തോമസ് കാരക്കുന്നേൽ, ബിനോയ് അടുപ്പുകല്ലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728