Header Ads

ad728
  • Breaking News

    പാല്‍ചുരം-ബോയ്സ് ടൗണ്‍ റോഡ് തകര്‍ന്നു; വാഹനങ്ങൾക്ക് സാഹസിക യാത്ര


    27/09/2021

     കൊട്ടിയൂർ കണ്ണൂര്‍ -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാല്‍ചുരം -ബോയ്സ് ടൗണ്‍ റോഡ് തകര്‍ന്നു.

    റോഡി​ന്‍െറ എല്ലാഭാഗങ്ങളും തകര്‍ന്നനിലയിലാണ്. നിരവധി കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും സര്‍വിസ് നടത്തുന്ന റോഡണിത്​. ​തകര്‍ന്ന റോഡില്‍ വളരെ പാടുപെട്ടാണ് വാഹനങ്ങള്‍ കയറ്റംകയറുന്നത്. ചെകുത്താന്‍തോടിന്​ സമീപത്ത് വന്‍ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.

    കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ മെറ്റലുകള്‍ നിരത്തിയിരുന്നെങ്കിലും അവയെല്ലാം റോഡില്‍നിന്ന് മാറി. വരും ദിവസങ്ങളില്‍ കനത്ത മഴകൂടി പെയ്താല്‍ റോഡ്​ തകര്‍ച്ച പൂര്‍ണമാകും. ഇടക്കിടെ അറ്റകുറ്റപ്പണി നടത്തുന്നത് ഒഴിച്ചാല്‍ സ്​ഥിരം പരിഹാരത്തിന് നടപടിയില്ല. റോഡ്​ തകര്‍ച്ചകാരണം പല കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വിസ് ഉപേക്ഷിച്ചിരിക്കുകയാണ്.

    കഴിഞ്ഞദിവസം പാല്‍ചുരം റോഡില്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മഴ മാറിയാല്‍ അറ്റകുറ്റപ്പണി നടത്തുമെന്നാണ്​ അവര്‍ അറിയിച്ചിട്ടുള്ളത്​. നിലവില്‍ റോഡിലെ കുഴികളില്‍ വാഹനങ്ങള്‍ അപകടത്തില്‍പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അടിയന്തരമായി അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728