Header Ads

ad728
  • Breaking News

    ഇനി മുതൽ എടിഎമ്മുകളിൽ കാശില്ലെങ്കിൽ ബാങ്കുകൾ അതിനനുസരിച്ച് പിഴയടക്കേണ്ടി വരുമെന്ന് റിസർവ് ബാങ്കിന്റെ ഉത്തരവ്.



    ഇനി മുതൽ എടിഎമ്മുകളിൽ കാശില്ലെങ്കിൽ ബാങ്കുകൾ അതിനനുസരിച്ച് പിഴയടക്കേണ്ടി വരുമെന്ന് റിസർവ് ബാങ്കിന്റെ ഉത്തരവ്. 2021 ഒക്ടോബർ ഒന്ന് മുതലാണ് പുതിയ ഉത്തരവ് നിലവിൽ വരിക. എടിഎമ്മുകളിൽ പണം ഇല്ലാത്ത അവസ്ഥയെക്കുറിച്ച് റിസർവ് ബാങ്ക് നടത്തിയ പരിശോധനയിൽ, ഇത് ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ഇത്തരമൊരു നടപടിയിലേക്ക് കേന്ദ്ര ബാങ്ക് കടന്നത്.
     
    *നിർദ്ദേശങ്ങൾ*
    ➤ ബാങ്കുകളും വൈറ്റ്‌ ലേബൽ ATM ഓപ്പറേറ്റേഴ്സും തങ്ങളുടെ സംവിധാനങ്ങൾ ശക്തിപ്പെടുത്തണം

    ➤ ATMൽ പണം ആവശ്യത്തിന് ഉണ്ടോയെന്ന് നിരന്തരം പരിശോധിക്കണം.

    ➤ ഒരു മാസത്തിൽ 10 മണിക്കൂറിലധികം സമയം ATMകളിൽ പണം ഇല്ലാതിരുന്നാൽ ബാങ്കിന് മേൽ 10,000 രൂപ പിഴ ചുമത്തും.

    ➤ ATMൽ പണം ഇല്ലാതായാൽ ഉടനെതന്നെ മെസ്സേജ് ഉത്തരവാദിത്തപ്പെട്ടവർക്ക് ലഭ്യമാക്കുന്ന തരത്തിൽ സംവിധാനം പരിഷ്കരിക്കണം.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728