Header Ads

ad728
  • Breaking News

    എം. ജി ജോർജ് മുത്തൂറ്റ് സ്മരണാർത്ഥം കോവിഡ് രോഗികൾക്കായുള്ള ഓണകിറ്റ് വിതരണ ഉദ്ഘാടനം ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ. കെ. വി ഫിലോമിന നിർവഹിച്ചു



    ശ്രീകണ്ഠപുരം :ശ്രീ എം ജി ജോർജ് മുത്തൂറ്റിന്റെ സ്മരണാർത്ഥം നടത്തുന്ന സി. എസ്. ആർ പ്രവർത്തനങ്ങളുടെ ഭാഗമായി മുത്തൂറ്റ് ഫിനാൻസിന്റെ ആഭിമുഖ്യത്തിൽ കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പാവപ്പെട്ടവർക്കായുള്ള ഓണം ഭക്ഷണ കിറ്റ് വിതരണത്തിന് ഔദ്യോഗിക ഉദ്ഘാടനം  സമരിറ്റൻ ഹോമിൽ വെച്ച് നടന്ന ചടങ്ങിൽ ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ. കെ. വി ഫിലോമിന നിർവഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ കോഴിക്കോട് റീജണൽ മാർക്കറ്റിങ് മാനേജർ ശ്രീ. രാജേഷ് കുമാർ കെ, ഇരിട്ടി ബ്രാഞ്ച് മാനേജർ ശ്രീ. മഹേഷ്‌ എൻ. കെ, സമരിറ്റൻ ഡയറക്ടർ ഫാ. ബിനു പൈംപിള്ളിൽ,ഫാ. തോമസ് കല്ലിടിക്കിൽ, ഫാ. അനൂപ് നരിമറ്റം, ശ്രീ ശശീധരൻ മാസ്റ്റർ സമരിറ്റൻ സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂർ ജില്ലയിലെ മലയോര മേഖലയിലെ കോവിഡ് മഹാമാരിയുടെ ദുരിതങ്ങൾ പേറുന്ന നിർധനരായ നൂറു കുടുംബങ്ങൾക്കാണ് സമരിറ്റൻ വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണം നടത്തുക എന്നും ഡയറക്ടർ യോഗത്തിൽ അറിയിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728