Header Ads

ad728
  • Breaking News

    ഗ്രാമ വിദ്യ പദ്ധതിയുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്


    ​​

    പയ്യാവൂർ: ജനകീയാസൂത്രണത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി,ഗ്രാമീണ ഗ്രന്ഥശാലകളെ ശക്തിപ്പെടുത്താൻ  ചെങ്ങളായി ഗ്രാമപഞ്ചായത്ത് ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ഗ്രാമ വിദ്യ.ഈ പദ്ധതിയുടെ  ആദ്യ ഘട്ടമെന്ന നിലയിൽ ഗ്രന്ഥാലയങ്ങളെ സജീവമാക്കി നാട്ടിൻ പുറങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് പി എസ് സി ഉൾപ്പെടെയുള്ള മൽസര പരീക്ഷകൾക്ക് മികച്ച പരിശീലനം നൽകുവാനാണ് ഗ്രാമ വിദ്യ പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.വിവിധ വാർഡുകളിലെ പ്രധാന ഗ്രന്ഥശാലകൾക്ക് മുഴുവൻ ഈ പ്രോഗ്രാമിൻ്റെ ഭാഗമായി മത്സര പരീക്ഷ പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കും. പരിചയസമ്പന്നരായ ഫാക്കൽട്ടികളുടെ ഒരു പാനൽ രൂപീകരിച്ച്  ഓൺലൈൻ പരിശീലന ക്ലാസ്സുകളും മോട്ടിവേഷൻ ക്ലാസ്സുകളും മാതൃകാപരീക്ഷകളും സംഘടിപ്പിക്കും. ഗ്രാമ പഞ്ചായത്ത് തലത്തിൽ തയാറാക്കുന്ന ,വിവിധ മൽസര പരീക്ഷകളുടെ മാതൃകാ ചോദ്യപേപ്പറുകൾ ഓൺലൈനായി തന്നെ ഗ്രന്ഥാലയങ്ങൾക്ക് അയച്ചു കൊടുക്കും.പ്രാദേശികമായി ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് മാതൃകാപരീക്ഷകൾ നടത്തും. അത്തരം പരീക്ഷകളിൽ ഉയർന്ന സ്കോർ ലഭിക്കുന്നവർക്ക് പഞ്ചായത്ത് തലത്തിൽ ഓൺലൈൻ പരീക്ഷ സംഘടിപ്പിച്ച് പ്രോൽസാഹനം നൽകും. ഗ്രാമ വിദ്യ എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികളായി ചെയർമാ വി.പി.മോഹനൻ- ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, കൺവീനർ കെ കെ രാജേഷ് -ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, വൈസ് ചെയർമാൻ എം.എം.പ്രജോഷ് -ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കോർഡിനേറ്റർമാർ കെ.കെ രവി,കെ. ദിവാകരൻ.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728