Header Ads

ad728
  • Breaking News

    വിശ്വകർമ്മജരുടെ പിന്നോക്കാവസ്ഥ; ഡോ.പി എൻ ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന്




    പയ്യാവൂർ:     കേരളത്തിലെ വിശ്വകർമ്മജരുടെ പിന്നോക്കാവസ്ഥയെപ്പറ്റി പഠിച്ച് നല്കിയ ഡോ: പി എൻ ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്ന് കേരളാ ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.ആർ അരുൺകുമാർ ട്രഡീഷണൽ ആർട്ടിസാൻസ് കോൺഗ്രസ്  ജില്ലാ നേതൃസംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കോവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ടപ്പെട്ട പരമ്പരാഗത തൊഴിലാളി കുടുംമ്പങ്ങൾക്ക് ഓണ അലവൻസായി 5000 രൂപ അനുവദിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു സംസ്ഥാന സെക്രട്ടറി 
    ടി.വി കുമാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പദ്മനാഭൻ ചേരാപുരം, യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് ഹരീഷ് ഭരതന്നൂർ, സംസ്ഥാന വൈസ് പ്രസിഡന്റ് രമേശൻ ആചാരി, സംസ്ഥാന എക്സിക്യൂട്ടീവ്  അംഗം വിനി കീഴുന്ന, യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ഏ.ഡി സുനിൽകുമാർ,തമ്പാൻ , ആർട്ടിസ്റ്റ് ശശികല  തുടങ്ങിയവർ സംസാരിച്ചു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728