Header Ads

ad728
  • Breaking News

    കുതിച്ചുയർന്ന് സംസ്ഥാനത്തെ ടി പി ആർ, അടുത്ത ആഴ്ച മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കും.





    തിരുവനന്തപുരം: സംസ്ഥാനത്ത് ടി പി ആർ ഉയരുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച മുതൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കും. സംസ്ഥാനത്ത് ഇന്നലെ ടി പി ആർ 17.73 ശതമാനമായി ഉയർന്നിരുന്നു. 87 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് ടി പി ആർ ഇത്രയും ഉയരുന്നത്. ഇത് ആശങ്കയോടെയാണ് സർക്കാർ നോക്കിക്കാണുന്നത്. നാളെ നടക്കുന്ന അവലോകന യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച് ആലോചന നടക്കും.രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 30,948, ഏറ്റവും കൂടുതൽ കേരളത്തിൽ, 24 മണിക്കൂറിനിടെ മരിച്ചത് 403 പേർ
    ഇന്നലെ 17,106 പേർക്കാണ് രോഗം ബാധിച്ചത്. 83 മരണങ്ങളാണ് സ്ഥിരീകരിച്ചത്. പരിശോധനകളുടെ എണ്ണവും കുറവായിരുന്നു. 96,481 സാംപിളുകൾ മാത്രമാണ് പരിശോധിച്ചത്. രോഗമുക്തരായത് 20,846 പേരാണ്.ഓണത്തിന് കൂടുതൽ ഇളവുകൊടുത്തതാണ് ടി പി ആർ കൂടാൻ കാരണമെന്ന് ചില കോണുകളിൽ നിന്ന് വിമർശനമുയരുന്നുണ്ട്. സാമൂഹ്യ അകലം ഉൾപ്പടെയുള്ള കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും പ്രധാന മാർക്കറ്റുകൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ വൻ ജനക്കൂട്ടമായിരുന്നു. തിങ്കളാഴ്ച കഴിയുന്നതോടെ കൊവിഡ് രോഗികളുടെ എണ്ണം ഉയർന്നേക്കുമെന്ന ആശങ്ക ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, സംസ്ഥാനത്ത് ഇന്നും ലോക്ക്ഡൗൺ ഇല്ല. മൂന്നാം ഓണമായതിനാലാണ് ഇളവ് അനുവദിച്ചത്. കഴിഞ്ഞ ഞായറാഴ്ചയും ലോക്ക്ഡൗൺ ഉണ്ടായിരുന്നില്ല.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728