Header Ads

ad728
  • Breaking News

    ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ഓണ സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്തു




    പയ്യാവൂർ: ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ്മയിൽ ആവിഷ്കരിച്ച ഓണസ്പർശം  പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ, പെയ്ൻ ആൻഡ്  പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗാതുരരായ വ്യക്തികൾക്ക് ഗ്രാമപഞ്ചായത്തിൻ്റെ സ്നേഹ സമ്മാനം എന്ന നിലയിൽ ഖാദി വസ്ത്രങ്ങൾ വിതരണം ചെയ്യുന്ന പ്രോഗ്രാമാണ് ഓണസ്പർശം. കെ വി.സുമേഷ്  എം.എൽ.എ ഖാദി വസ്ത്രങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പെയ്ൻ ആൻ്റ് പാലിയേറ്റീവ് രോഗികൾക്ക് വേണ്ടി ഡോ. ഷക്കീർ മുഹമ്മദ് ഖാദി വസ്ത്രങ്ങൾ ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.മോഹനൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്.കെ എം.ശോഭന, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എ ജനാർദ്ദനൻ, എം എം.പ്രജോഷ് ,ഡി.പി.സി അംഗം കെ വി ഗോവിന്ദൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്, ഗ്രാമ പഞ്ചായത്തംഗം  മൂസാൻ കുട്ടി തേർളായി, ഹെൽത്ത് ഇൻസ്പെക്ടർ മുരളി, പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ നേഴ്സ് ശരണ്യ എന്നിവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728