Header Ads

ad728
  • Breaking News

    തുടികൊട്ട് കർക്കടവുമായി ജി.എച്ച്.എസ്.എസ് ഇരിക്കൂർ



    ഇരിക്കൂർ: ജി.എച്ച്. എസ്.എസ് ഇരിക്കൂർ  സീഡ് ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ കർക്കടക അറിവിനായി തുടികൊട്ട് കർക്കടകം എന്ന പേരിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.കർക്കടമാസത്തിൻ്റെ പ്രധാന്യങ്ങളെയും പ്രത്യേകളെയും ആസ്പദമാക്കി ആരോഗ്യ സംരക്ഷണത്തിനായി പത്തിലക്കൂട്ടം, കുടുംബാംഗങ്ങളോടപ്പം പ്ലാവില കോട്ടി വാഴതടയിൽ ഇലയിട്ട് കർക്കടക കഞ്ഞി കുടിക്കൽ,പാചകമേള, എൻ്റെ തവരത്തോട്ടം എന്നിവ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ പുത്തൻ അറിവുകൾ നൽകിക്കൊണ്ട് ആടിവേടൻ കാഴ്ച്ച, ദശപുഷ്പ അറിവ്, കർക്കടക ചൊല്ലുകൾ, രാമായണ മാസാചരണം, കർക്കടക കാഴ്ച്ച എൻ്റെ ക്യാമറ കണ്ണിലൂടെ, മണ്ണടയാളം അനിമേഷൻ ഡോക്യുമെൻ്ററി അവതരണം എന്നീ പരിപാടികളും ഓൺലൈനായി സംഘടിപ്പിച്ചു.  ഈ പരിപാടികൾക്ക് പ്രധാനാധ്യാപിക വി സി ശൈലജ, സീഡ് കോഡിനേറ്റർ വി വി സുനേഷ്, സ്റ്റാഫ് സെക്രട്ടറി ഇ പി ജയപ്രകാശ്, ടി എം തുളസീധരൻ, സീഡ് അംഗങ്ങളായ ജിയ എസ്, നഫീസത്തുൽ മിസ്രിയ, ശ്രീലക്ഷമി പി വി ,കീർത്തന മോൾ കെ.കെ, സയനോര സത്യൻ, അനന്യ പി, അനാമിക , സി, കൃഷ്ണേന്ദു കെ.കെ, ദേവനന്ദ പി മുരളി , നന്ദന വി, മുഹമ്മദ് ഷാസിൻ,  എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728