Header Ads

ad728
  • Breaking News

    ഓണക്കാലത്ത് വിദേശ മദ്യവില്‍പ്പനയിലൂടെ കണ്‍സ്യൂമര്‍ ഫെഡ് 60 കോടി രൂപ നേടി.




    22/08/2021

    കൊച്ചി : ഓണക്കാലത്ത് വിദേശ മദ്യവില്‍പ്പനയിലൂടെ കണ്‍സ്യൂമര്‍ ഫെഡ് 60 കോടി രൂപ നേടി. കഴിഞ്ഞവര്‍ഷം 36 കോടി രൂപയുടെ വില്‍പ്പനയാണ് നടന്നത്.

    ഇത്തവണ 24 കോടിയുടെ വില്‍പ്പന അധികം നടന്നു. കണ്‍സ്യൂമര്‍ ഫെഡിന്‍റെ 39 വിദേശ മദ്യശാലകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി മുഴുവന്‍ മദ്യശാലകള്‍ക്കും ദിവസവും പ്രവര്‍ത്തിക്കാനായില്ല.

    ഉത്രാട ദിനത്തില്‍ 60 ലക്ഷം രൂപയുടെ വില്‍പ്പന നടത്തി കുന്നുംകുളം വിദേശ മദ്യഷോപ്പ് ഒന്നാമതെത്തി. ഞാറയ്ക്കല്‍ മദ്യശാലയില്‍ 58 ലക്ഷം രൂപയുടെയും കോഴിക്കോട് മദ്യശാലയില്‍ 56 ലക്ഷം രൂപയുടെയും കച്ചവടം നടന്നു.

    ➖➖➖➖➖➖➖➖➖➖➖


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728