Header Ads

ad728
  • Breaking News

    ആഗസ്റ്റ് 16 കത്തോലിക്കാ കോൺഗ്രസ് കർഷക വിലാപ ദിനമായി ആചരിച്ചു

    പയ്യാവൂർ:ആഗസ്റ്റ് 16 തലശ്ശേരി അതിരൂപത കത്തോലിക്കാ കോൺഗ്രസ് കമ്മിറ്റി കർഷക വിലാപ ദിനമായി ആചരിച്ചു. അതിരൂപതാ തല ഉദ്ഘാടനം  തലശ്ശേരിയിൽ ആർച്ച് ബിഷപ്പ് മാർ : ജോർജ് ഞരളക്കാട്ട് നിർവഹിച്ചു. മാർ : ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. മാർ : ജോർജ് വലിയമറ്റം അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടർ ഫാ.ഡോ.ഫിലിപ്പ് കവിയിൽ,ടി എസ് എസ് എസ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, ആൽഫ ഇൻസ്റ്റിറ്റ്യൂട്ട്
    എക്സിക്യൂട്ടീവ് ഡയറക്ടർ കരോക്കെ ഫാ. ടോം
    ഓലിക്കരോട്ട്, മിഷൻ ലീഗ് ഡയറക്ടർ ഫ. വിപിൻ വടക്കേപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.പയ്യന്നൂർ മേഖലാതല ഉദ്ഘാടനം  പയ്യന്നൂർ കൊക്കാനിശ്ശേരി യിലുള്ള പോസ്റ്റ് ഓഫീസിനു മുൻപിൽ തലശ്ശേരി അതിരൂപത പ്രസിഡണ്ട് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ നിർവ്വഹിച്ചു.
    തലശ്ശേരി അതിരൂപതയിൽ 110 കേന്ദ്രങ്ങളിൽ കേന്ദ്ര കേരള സർക്കാർ ഓഫീസുകളുടെ മുൻപിൽ കത്തോലിക്ക കോൺഗ്രസ്‌ പ്രവർത്തകർ നിൽപ്പ് സമരം നടത്തി.
    വിവിധ മേഖലകളിലെ സമരങ്ങൾക്ക് ബേബി നെട്ടനാനി, ചാക്കോച്ചൻ കാരാമയിൽ, ബെന്നി പുതിയാമ്പുറം, ഫിലിപ്പ് വെളിയത്ത്, അഡ്വ. ബിനോയ് തോമസ്, ജോർജ് വടകര, പീയൂസ് പറയിടം, സിസിലി പുഷ്പകുന്നേൽ, അഡ്വ. ഷീജ സെബാസ്റ്റ്യൻ, ജോർജ്ജ് കാനാട്ട്, ബെന്നിച്ചൻ മഠത്തിനാൽ, മാത്യു വള്ളാംകോട്ട്, ടോമി വെട്ടിക്കാട്ട്, മൈക്കിൾ ചാണ്ടിക്കൊല്ലി, വർഗീസ് പള്ളിച്ചിറ, ജിമ്മി അയിത്തമറ്റം, അബ്രഹാം ഈറ്റക്കൽ, ഡേവിസ് ആലങ്ങാടൻ, ജോർജ് വലിയമറത്താങ്കൽ, ജോസ് ഏത്തക്കാട്, ടോമി കണയങ്കൽ, ജോസ് പുന്നോത്ത്,  ജോണി തോലമ്പുഴ, സെബാസ്റ്റ്യൻ ജാതികുളം, സിജോ ചിലമ്പിൽ
    തുടങ്ങിയവർ നേതൃത്വം നൽകി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728