Header Ads

ad728
  • Breaking News

    വഞ്ചിയത്ത് കുട്ടിയുടെ കാല് അടിച്ചൊടിച്ച കേസ് അട്ടിമറിക്കാൻ ശ്രമം: യു ഡി എഫ്

                              
    പയ്യാവൂർ: വഞ്ചിയത്തെ പത്ത് വയസ്സുകാരനെയും അമ്മയെയും മർദ്ദിക്കുകയും കുട്ടിയെ വീടനകത്ത് പൂട്ടിയിടുകയും ചെയ്ത കേസ് നിസ്സാര വകുപ്പുകൾ ചേർത്ത് പോലീസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് യു ഡി എഫ് പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.ആക്രമണത്തിൽ കുട്ടിയുടെ കാലിൻ്റെ അസ്ഥി പൊട്ടിയിട്ടും അമ്മയെ മർദ്ദിച്ചിട്ടും സ്റ്റേഷൻ ജാമ്യം കിട്ടുന്ന നിസാര വകുപ്പുകൾ ചേർത്ത് കേസെടുത്തത് ആശ്ചര്യകരമാണ്.ഭരണകക്ഷി നേതാക്കളുടെ ഇടപെടലാണ് കേസ് അട്ടിമറിക്കാൻ കാരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ആവശ്യമായ വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ പോലീസ് തയ്യാറാകണമെന്നും, പരിക്ക് പറ്റിയ കുട്ടിയെ സന്ദർശിച്ച ശേഷം യു ഡി എഫ് മണ്ഡലം ചെയർമാൻ ഇ.കെ.കുര്യൻ കൺവീനർ ടെൻസൺ ജോർജ് എന്നിവർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം പി ആർ രാഘവൻ പഞ്ചായത്തംഗങ്ങളായ ടി.പി അഷ്റഫ് ,ആനീസ് നെട്ടനാനിക്കൽ ,സിന്ധു ബെന്നി ,സിജി ഒഴാങ്കൽ കെ എസ് യു ജില്ലാ സെക്രട്ടറി അൻസിൽ വാഴപ്പള്ളി എന്നിവരും കുട്ടിയെ സന്ദർശിച്ചു..

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728