Header Ads

ad728
  • Breaking News

    ഭരണകൂടനീതി നിഷേധത്തിനെതിരെ പൊതുസമൂഹം പ്രതിഷേധിക്കാത്തത് ദൗർഭാഗ്യകരം: മാർ ജോസഫ് പാംപ്ലാനി

     
    തലശ്ശേരി:ഭരണകൂടങ്ങളുടെ നീതി നിഷേധത്തിനെതിരെ പൊതുസമൂഹം പ്രതിഷേധിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് തലശ്ശേരി അതിരുപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി.കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടേയും മുക്തിശ്രീയുടേയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ടനീതി ദിനം,പൊതുപ്രവർത്തക സംരക്ഷണവാരാചരണമായി ആചരിക്കുന്നതിൻറെ ഭാഗമായി നടന്ന പ്രവർത്തക സമിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്.രാജ്യത്തിൻ്റെ മന:സ്സാക്ഷിയായി പ്രവർത്തിക്കുന്ന സംശുദ്ധരായ പൊതുപ്രവർത്തകരെ കൈയ്യാമം വച്ച് ജയിലിലടക്കുന്ന പ്രാകൃതരീതി ഇന്നും തുടരുന്നുവെന്നതിൻറെ നേർച്ചിത്രമാണ് ഫാ.സ്റ്റാൻ സ്വാമിയുടെ ദാരുണമായ അന്ത്യത്തിലൂടെ ഒരിക്കൽകൂടി പുറത്ത് വന്നിരിക്കുന്നത്.
    84കാരനായ സ്വാമി കഴിഞ്ഞ 40വർഷമായി ആദിവാസികളുടേയും കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായ് ജീവിതം അക്ഷരാർത്ഥത്തിൽ ഹോമിക്കുകയായിരുന്നു എന്നത് പകൽപോലെ സത്യം.എന്നിട്ടും അധികാര വർഗ്ഗത്തിന് സ്വാമിയുടെ നീതിബോധത്തോടൊപ്പം നിൽക്കുക എന്നതല്ല
    സ്വീകാര്യമായത് മറിച്ച് ചൂഷണം നടത്തുന്നവർ നല്കുന്ന പാരിതോഷികങ്ങളിലായിരുന്നു കണ്ണുടക്കിയത് എന്നതും പരമാർത്ഥം മാത്രം.അതിനാൽ മാർഗ്ഗമൊന്നേയുള്ളൂ സ്വാമിയെ കള്ളക്കേസിൽ പെടുത്തുക .അങ്ങനെ ഭരണകൂടഭീകരതയുടെ കൂടെ ഇരയായ് സ്വാമി അക്ഷരാർത്ഥത്തിൽ തീർന്നു.നമ്മുടെ മാതൃരാജ്യത്തിൽ ഇനിയും ഇത്തരം തീരാദുരന്തങ്ങൾ ഉണ്ടാവാനിടയാവരുത്.
    മാർ പാംപ്ലാനി കുട്ടിച്ചേർത്തു.

    ഭാരതത്തിലെ എളിയ ജീവിതങ്ങളെ നെഞ്ചോട് ചേർത്ത ഫാ.സ്റ്റാൻ സ്വാമി
    യോടുള്ള സ്മരണാഞ്ജലിയായി ഈ പൊതുപ്രവർത്തക സംരക്ഷണ വാരാചരണത്തോടനുബന്ധിച്ച് ഓൺലൈൻ ബോധവൽക്കരണം,അഗതി ശുശ്രൂഷ,വസ്ത്ര-ഭക്ഷ്യ വസ്തുക്കളുടെ വിതരണം എന്നിവ ഉണ്ടാകും.

    അതിരൂപതാ ഡയറക്ടർ ഫാ ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി പ്രസിഡൻറ് ആൻറണി മേൽവെട്ടം,മുക്തിശ്രീ പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ,
    സെബാസ്റ്റ്യൻ കുന്നിനി,ജോസ് ചിറ്റേട്ട്,വിൻസെൻറ് മുണ്ടാട്ടുചുണ്ടയിൽ,ദേവസ്യ തൈപ്പറമ്പിൽ,ജോസ് ചാരിശ്ശേരി,
    മേരി ആലക്കാമറ്റത്തിൽ,സോളി
    രാമച്ചനാട്ട്,തങ്കമ്മ പാലമറ്റം,മേരി പാലയ്ക്കലോടിഎന്നിവർ പ്രസംഗിച്ചു .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728