Header Ads

ad728
  • Breaking News

    വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റ് കമ്മറ്റി നിർദ്ദനരായ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

               
    പയ്യാവൂർ: കോവിഡ് മഹാമാരി കാലത്ത് വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത പൈസക്കരി സെൻ്റ് മേരിസ് സ്കൂളിലെ 3 വിദ്യാർത്ഥികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യാവൂർ യൂണിറ്റ് കമ്മറ്റി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ചടങ്ങിൽ വർക്കിംഗ് പ്രസിഡൻ്റ്  സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. നേതാക്കൻമാരായ അബ്ദുഖാദർ,പി വി രാമചന്ദ്രൻ,കെ വി പ്രകാശൻ, ആന്റണി പളളിപ്പുറത്ത്, ബെന്നി പുളിക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ സ്കൂൾ പ്രധാനാധ്യാപകൻ  സോജൻ ജോർജ് ഫോണുകൾ ഏറ്റുവാങ്ങി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728