Header Ads

ad728
  • Breaking News

    കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തിൽ ; ഐ.സി.എം.ആർ സർവ്വേ


    30 JULY 2021 വെള്ളി

    ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐ.സി.എം.ആര്‍) 11 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സിറോ പ്രിവലന്‍സ് സര്‍വ്വേയില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ എന്ന് കണ്ടെത്തി. ഈ സംസ്ഥാനങ്ങളില്‍ ആകെ സര്‍വ്വേ നടത്തിയവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ആന്റിബോഡി സാന്നിധ്യമുണ്ടെന്ന് കണ്ടെത്തി. ദേശീയതലത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ വേണ്ടിയാണ് ഐ.സി.എം.ആര്‍ സിറോ സര്‍വ്വേ നടത്തുന്നത്.
    മധ്യപ്രദേശില്‍ 79% പേര്‍ക്കും കോവിഡ് ആന്റിബോഡി കണ്ടെത്തി. കേരളത്തില്‍ ഇത് 44.4% മാത്രമാണ്. അസമില്‍ സിറോ പ്രിവലന്‍സ് 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. ഐസിഎംആര്‍ രാജ്യത്തെ 70 ജില്ലകളില്‍ നടത്തിയ നാലാംവട്ട സര്‍വ്വേയുടെ ഫലം കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. രാജസ്ഥാന്‍ - 76.2%, ബിഹാര്‍ - 75.9, ഗുജറാത്ത് - 75.3, ഛത്തിസ്ഗഡ് - 74.6, ഉത്തരാഖണ്ഡ് - 73.1, ഉത്തര്‍പ്രദേശ് -71, ആന്ധ്രാപ്രദേശ് -70.2, കര്‍ണാടക - 69.8, തമിഴ്‌നാട് - 69.2, ഒഡിഷ - 68.1% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ സിറോ പ്രിവലന്‍സ് നിരക്ക്. ഐസിഎംആറുമായി സഹകരിച്ച്‌ സ്വന്തമായി സിറോ സര്‍വ്വേ നടത്തണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
    ➖➖➖➖➖➖➖➖➖➖

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728